Rici's Kitchen

Rici's Kitchen To eat is a necessity, but to eat intelligently is an art.

28/09/2020
ക്രീമി ചിക്കൻ സൂപ്
28/09/2020

ക്രീമി ചിക്കൻ സൂപ്

ഓണം വരുവല്ലേ..ഈ ഓണത്തിന് നമുക്ക് വ്യത്യസ്തമായതും വളരെ രുചികരമായതുമായ ചക്കക്കുരു പായസം ഉണ്ടാക്കി നോക്കിയാലോ ചക്കക്കുരു പാ...
23/08/2019

ഓണം വരുവല്ലേ..ഈ ഓണത്തിന് നമുക്ക് വ്യത്യസ്തമായതും വളരെ രുചികരമായതുമായ ചക്കക്കുരു പായസം ഉണ്ടാക്കി നോക്കിയാലോ

ചക്കക്കുരു പായസം
**********************
ചേരുവകൾ:
ചക്കക്കുരു - 25 മുതൽ 30 എണ്ണം വരെ
ശർക്കര - 3 -4
തേങ്ങയുടെ രണ്ടാം പാൽ - 2 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്
നെയ്യ് - 2 ടീസ്പൂൺ
തേങ്ങാ കൊത്തു - 2 ടീസ്പൂൺ
കശുവണ്ടിപ്പരിപ്പ് - കുറച്ചു
ഉണക്ക മുന്തിരി - കുറച്ചു
തയ്യാറാക്കുന്ന വിധം:
ചക്കക്കുരു മുകളിലെ തൊലികളഞ്ഞു 15 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ കുതിർത്തു ബ്രൗൺ നിറത്തിലുള്ള തൊലി കളയുക. ശേഷം പ്രഷർ കുക്കറിൽ ചക്കക്കുരു മൂടത്തക്ക വിധം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കിയെടുത്തു തണുപ്പിക്കാൻ വെക്കുക. ചക്കക്കുരു വെള്ളം വാർത്തു
മിക്സിയിൽ ഇട്ടു നല്ല മയത്തിൽ അരച്ചെടുക്കുക.5,6 ചക്കക്കുരു എടുത്തു വളരെ ചെറുതായിട്ട അരിഞ്ഞു വെക്കുക. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അതിലേക്കു അരിഞ്ഞ ചക്കക്കുരു ഇട്ടു വഴറ്റുക..2,3 mnt ശേഷം ശർക്കര പാനിയും അരച്ചെടുത്ത ചക്കക്കുരുവും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. ചെറു തീയിൽ കുറച്ചു നേരം വേവിക്കുക,കുറുകി വരുമ്പോൾ ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് നന്നായി ചേർത്തിളക്കി വേവിക്കുക, ഒന്നൂടെ കുറുകി വർബോൾ ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് തിള വരുമ്പോഴേക്കും അടുപ്പിൽ നിന്നും ഇറക്കുക. ഒരു പാത്രത്തിൽ നെയ്യൊഴിച്ചു അതിലേക്കു തേങ്ങാ കൊത്തു, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർത്ത് വറുത്തു, ഇത് വേവിച്ചു വെച്ച പായസത്തിലേക്കു ഒഴിച്ച് നന്നായി ഇളക്കുക. ചെറു ചൂടോടെയോ അല്ലെങ്കിൽ നന്നായി തണുത്തതിനു ശേഷമോ കഴിക്കുക...
*ചവ്വരി വേണമെങ്കിൽ അല്പം ചേർക്കാം.ചക്ക കുരു കുറവാണേൽ പായസം കുറുകി കിട്ടുന്നതാണ്..

23/08/2019
ABCD പായസം *********************പേരിൽ സൂചിപ്പിച്ചപോലെ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, ഈന്തപ്പഴം എന്നിവ ചേർത്താണ് ഈ പായസം ...
23/04/2019

ABCD പായസം
*********************
പേരിൽ സൂചിപ്പിച്ചപോലെ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, ഈന്തപ്പഴം എന്നിവ ചേർത്താണ് ഈ പായസം തയാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയാറാക്കാം.
1. ആപ്പിൾ – ഒന്ന്
2. ബീറ്റ്റൂട്ട് – ഒരു ചെറുത്
3. കാരറ്റ് – ഒരു ഇടത്തരം
4. നെയ്യ് – ആറു വലിയ സ്പൂൺ
5. ഈന്തപ്പഴം – അഞ്ച്
6. ശർക്കര – ഒരു ഉണ്ട
7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത
ഒന്നാംപാൽ – ഒരു കപ്പ്
രണ്ടാംപാൽ – രണ്ടു കപ്പ്
8. ഏലയ്ക്കാപ്പൊടി – ഒരു െചറിയ സ്പൂൺ
9. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 10 വീതം
തേങ്ങാക്കൊത്ത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ തൊലി കളഞ്ഞു വെവ്വേ റെ ഗ്രേറ്റ് ചെയ്തു വയ്ക്കണം.
∙ ഒരു പാനിൽ അൽപം നെയ്യ് ചൂടാക്കി ബീറ്റ്റൂട്ടും കാരറ്റും േചർത്തു വഴറ്റുക.
∙ നെയ്യ് തെളിയുമ്പോൾ ആപ്പിൾ ഗ്രേറ്റ് ചെയ്തതു ചേർത്തു വഴറ്റണം. ഈന്തപ്പഴം കനം കുറച്ചരിഞ്ഞതും േചർത്തു വഴറ്റു ക. നെയ്യ് തെളിയണം.
∙ ശർക്കര ഉരുക്കി അരിച്ചതു വഴറ്റിയ മിശ്രിതത്തിൽ ചേർത്തിള ക്കി കുറുക്കണം.
∙ ഇതിലേക്കു രണ്ടാംപാൽ ചേർത്തിളക്കി തിളപ്പിച്ചു വറ്റിക്കണം. ഒന്നാംപാൽ ചേർത്തിളക്കി ചെറുതീയിൽ വച്ചു തിള യ്ക്കും മുൻപു വാങ്ങണം.
∙ ഏലയ്ക്കാപ്പൊടി ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.
∙ ഒൻപതാമത്തെ േചരുവ നെയ്യിൽ വറുത്തതും പായസത്തിൽ ചേർത്തിളക്കുക.
∙ ചൂടോടെ വിളമ്പാം.

  cake   Hut  #
20/04/2019

cake Hut #

ബട്ടർ ചിക്കൻ ബിരിയാണി%%%%%%%%%%%%%%%%%%%പല രീതിയിൽ ബട്ടർ ചിക്കൻ ബിരിയാണി ഉണ്ടാക്കാം....അതിൽ ഒരു രീതിയാണ് ഈ റെസിപ്പി..ചിക...
20/04/2019

ബട്ടർ ചിക്കൻ ബിരിയാണി
%%%%%%%%%%%%%%%%%%%
പല രീതിയിൽ ബട്ടർ ചിക്കൻ ബിരിയാണി ഉണ്ടാക്കാം....അതിൽ ഒരു രീതിയാണ് ഈ റെസിപ്പി..

ചിക്കൻ 1 കിലോ
സവാള 6 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂണ്
തക്കാളി 3 എണ്ണം
ബസുമതി അരി 1 കിലോ
പുതിന മല്ലിയില കുറച്ചു
കസൂരിമെത്തി 2 ടെബിൾസ്പൂണ്
ഫ്രഷ് ക്രീം 1/2 cup
തൈര് 1/2 കപ്പ്
അണ്ടിപ്പരിപ്പ് കുതിർത്തു അരച്ചത് 1കപ്പ്‌
മുളക് പൊടി 1 1/4ടീസ്പൂണ്
മല്ലിപ്പൊടി 1 ടീസ്പൂണ്
മഞ്ഞൾപൊടി 1ടീസ്പൂണ്
ഗരം മസാല 2 ടീസ്പൂണ്
നാരങ്ങ നീര് 1 ടീസ്പൂണ്
പച്ചമുളക് എരിവിന് അനുസരിച്ച്
ബട്ടർ 150grm
ഓയിൽ ആവശ്യത്തിനു
പട്ട ഗ്രാമ്പൂ ഏലക്ക കുറച്ചു


അരി കഴുകി വാരി കുത്തിർക്കാൻ വെക്കുക.ചിക്കൻ കഴുകി വൃത്തിയാക്കി അതിലേക്ക് തൈര് 1 ടീസ്പൂണ് മുളക്പൊടി 1/2ടീസ്പൂണ് മഞ്ഞൾപൊടി 1 ടീസ്പൂണ് ഗരം മസാല കുറച്ചു കസൂരിമെത്തി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പകുതി നാരങ്ങാ നീര് ഇതെല്ലാം ചേർത് മിക്സ് ആക്കി അരമണികൂർ വെക്കുക.2 തക്കാളി ചൂടുവെള്ളത്തി ഇട്ട് തൊലി കളഞ്ഞ് ജൂസ് ആക്കി വെക്കുക.4 സവാള വളരെ കനം കുറച്ചു അരിഞ്ഞു വെക്കുക.ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു ബട്ടർ ആവശ്യത്തിന് ഓയിൽ ഇവ ഒഴിച്ചു ചൂടാകുമ്പോൾ സവാള ഇട്ടു ഗോൾഡൻ കളറിൽ ഫ്രൈ ചെയ്തു എടുക്കുക.അതിലേക്ക് ചിക്കൻ ഇട്ടു ചെറുതായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.ചിക്കൻ പുരട്ടിയ മസാല ബാക്കി ഉണ്ടേൽ എടുത്തു വെക്കുക.ചിക്കൻ ഫ്രൈ ചെയ്ത അതേ എണ്ണയിൽ ആദ്യം കുറച്ചു കസൂരി മെത്തി പിന്നീട് ഇഞ്ചി വെളുത്തുള്ളു പേസ്റ്റ് പച്ചമുളക് ചതച്ചത് ഇതെല്ലാം ഇട്ടു ഒന്നു വഴറ്റിയിട്ട് അതിലേക്ക് ബാക്കിയുള്ള 2 സവാള കൊത്തി അരിഞ്ഞത് ചേർത്തു വഴറ്റുക..ഒന്നു വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതാക്കി മുറിച്ചതും ഇട്ടു നന്നായി വഴറ്റുക.എല്ലാം നന്നായിട്ട് വഴന്നു എണ്ണ തെളിയുമ്പോൾ ഇതിലേക്ക് ബാക്കി ഉള്ള മുളക്പൊടി മഞ്ഞൾപൊടി ഗരം മസാല മല്ലിപൊടിപ്1 ടീസ്പൂണ് ഇവ ഇട്ടു വഴറ്റി ബാക്കി വന്ന ചിക്കനിൽ പുരട്ടിയ മസാല ഇതും ഇട്ടു നന്നായി വഴറ്റി എന്ന തെളിയുമ്പോൾ വറുത്തു വച്ച സവാളയുടെ മുക്കാൽ ഭാഗവും തക്കാളി പേസ്റ്റ് കശുവണ്ടി അരച്ചതും പകുതി ഫ്രഷ് ക്രീം എന്നിവ ചേർത്തു മിക്സ് ചെയ്തു ചിക്കൻ ഇട്ടു നന്നായി യോചിപ്പിച്ചു അടച്ചു വച്ചു ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക.അതിനു ശേഷം മല്ലിയില പുതിന ഇല അറിഞ്ഞത് കുറച്ചു ഇട്ടു നന്നായി മിക്സ് ചെയ്തു അല്പം ബട്ടർ ഇട്ട് യോചിപ്പിച്ചു തീ ഓഫ് ചെയ്യുക.
ഒരു പാത്രത്തിൽ വെള്ളം എടുത് അതിൽ പട്ട ഗ്രാമ്പൂ ഏലക്ക ഉപ്പ് എന്നിവ ചേർത്ത തിളക്കുമ്പോൾ അരി ഇട്ടു മുക്കാൽ വേവാവുമ്പോൾ വെള്ളം കളഞ്ഞു ഊറ്റി വെക്കുക.ഇനി ലയർ ചെയ്യാം..ആദ്യം ഒരു ബിരിയാണി പോട്ടിൽ അല്പം ബട്ടർ തടവി പകുത്തു ചോർ ഇട്ടു മസാല ഇട്ടു അതിനു മീതെ ബാക്കി വന്ന ക്രീം ഇട്ടു മല്ലി പുതിന എന്നിവയും വീണ്ടും ബാക്കി ചോർ മല്ലിയില പുതിന ഇല സവാള വറുത്തത് അല്പം ഗരം മസാല കുങ്കുമ പൂവ് പാലിൽ കുതിർത്ത് എന്നിവ ഇട്ടു ബാക്കി ബട്ടർ മുകളിൽ ഇട്ടു 10 mnt ദം ചെയ്യുക.
അതിനു ശേഷം മൂടി തുറന്ന് ചോറിന്റെ നടുക്ക് ഒരു കുഴി ഉണ്ടാക്കി ചാർക്കോൾ സ്റ്റവിൽ വച്ചു ചൂടാക്കി അത് ഒരു ചെറിയ ബൗളിൽ ആക്കി അതിനു മീതെ കുറച്ചു ഓയിൽ ഒഴിച്ചു ചോറിന്റെ മുകളിൽ വച്ചു മൂടി വച്ചു അടച്ചു 10 15 mnt അങ്ങനെ വെക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ചൊറിന് നല്ലൊരു മണവും രുചിയും കിട്ടും..
അതിനു ശേഷം ഉപയോഗിക്കാം.
Ricis...

ചിക്കൻ മുളകിട്ടത് #--------------------------- # ചിക്കൻ -1 kgസവാള    -4   പച്ചമുളക്      -3 തക്കാളി   -4  or 5ഇഞ്ചി വെളു...
22/03/2019

ചിക്കൻ മുളകിട്ടത്
#--------------------------- #
ചിക്കൻ -1 kg
സവാള -4
പച്ചമുളക് -3
തക്കാളി -4 or 5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾസ്പൂണ്
കാശ്മീരി മുളക്പൊടി-3 tsp
മഞ്ഞൾപൊടി-1 tsp
ഗരം മസാല -1 tsp
കറിവേപ്പില, ഉപ്പ്‌
വെളിച്ചെണ്ണ
പട്ട, ഗ്രാമ്പൂ,ഏലക്ക,കുരുമുളക്,ഉലുവ

ഒരു പാനിൽ എണ്ണ ഒഴിച് പട്ട, ഗ്രാമ്പൂ,ഏലക്ക,കുരുമുളക്,ഉലുവ വേപ്പില ഇവ ഇട്ടു പൊട്ടി കഴിയുമ്പോൾ സവാള വഴറ്റി ,ഇഞ്ചി
വെളുത്തുള്ളി,കറിവേപ്പില പച്ചമുളക് ഇടുക, ഇത് ‌ നന്നായി വഴന്ന ശേഷം തക്കാളി ഇടുക .തക്കാളി വെന്ത ശേഷം പൊടികൾ ചേർക്കുക.ഇതെല്ലാം ഇട്ടു നന്നായിട്ട് വഴറ്റി ചി ക്കൻ ഇട്ട് നന്നായിട്ട് മിക്സ് ചെയ്തു ആവശ്യത്തിനു വെള്ളമോഴിച് വേവിക്കുക.വെന്തതിനുശേഷംകുറച് ഗരം മസാല ചേർത്ത് തീ ഓഫ് ചെയ്യുക.
Rici's..

Address

Al-Fahaheel
8766

Website

Alerts

Be the first to know and let us send you an email when Rici's Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category