Indian Cofee House

Indian Cofee House The India Coffee House chain was started by the Coffee Cess Committee in 1936, when the first outlet

ഹ്രദയം നിറഞ്ഞ കേരളപിറവി ആശംസകൾ ☘️
01/11/2024

ഹ്രദയം നിറഞ്ഞ കേരളപിറവി ആശംസകൾ ☘️

https://www.facebook.com/109372911661276/posts/156447093620524/?d=n
29/06/2022

https://www.facebook.com/109372911661276/posts/156447093620524/?d=n

പൊന്നു വിളയിക്കാം നമ്മുടെ ഇന്ത്യൻ കോഫീ ഹൌസിൽ.!
- - - - - - - - - - - - - -

ഇന്ത്യൻ കോഫീഹൗസിനെ മലയാളിക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഒരുപാടു കാലത്തെ ഇടപെടലുകൾ കൊണ്ട് വൈകാരികമായ ഒരടുപ്പം ഇന്ത്യൻ കോഫീഹൗസിനോട് ഓരോ മലയാളിക്കും വന്നുചേർന്നിട്ടുണ്ട്.

ഓരോ മലയാളിയിലും നമ്മുടേത് എന്ന മനോഭാവം വളർത്താൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. പൊതുമേഖലയിൽ ഒരു സ്ഥാപനം ഈ നിലയിൽ ലാഭകരമായി പ്രവർത്തിച്ചുവരുന്നു എന്നത് തികച്ചും അത്ഭുതകരമായ ഒരു കാര്യമാണ്.l
കേരളത്തിൽ ഇന്നു ശ്രദ്ധേയമാംവിധം പ്രവർത്തിക്കുന്ന ഒരു റസ്റ്ററന്റ് ചെയിനാണ് കോഫീഹൗസ്.

അത്യധികം രുചികരമായത് എന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും ഒരു മിനിമം ക്വാളിറ്റി നമുക്കിവിടെ കിട്ടിവരുന്നുണ്ട്. പഴകിയ ഭക്ഷണം വിളമ്പില്ല എന്ന് ഉറപ്പിക്കാം. അത്ര പരിചിതമല്ലാത്ത പ്രദേശങ്ങളിൽ ചെന്ന്പെടുമ്പോഴാണ് കോഫീഹൗസിന്റെ ബോർഡുകൾ നൽകുന്ന ആശ്വാസം തിരിച്ചറിയുന്നത്.

കോഫീഹൗസിന്റെ മറ്റൊരു സവിശേഷത അതിന്റെ പൊസിഷനാണ്. കോഫീഹൗസ് ഒരു പ്രത്യേക ക്ലാസിനുള്ള റസ്റ്ററന്റല്ല . ഇവിടെ അസാമാന്യമായ ഒരു ഒരുമ നമുക്ക് ദർശിക്കാൻ കഴിയും. സമ്പന്നനും ഇടത്തരക്കാരനും സാധാരണക്കാരനും ഇവിടെ ഒരുപോലെ കടന്നുവരുന്നു. ചർച്ചകൾക്കും സംഗമങ്ങൾക്കും വേദിയാക്കിക്കൊണ്ട് ബുദ്ധിജീവികളും കച്ചവടക്കാരും ധനികരും, കലാകാരൻമാരും പ്രഫഷണലുകളുമൊക്കെ ഇത് തങ്ങളുടേതാണെന്ന് കരുതിവരുന്നു.

എന്നാൽ ഇതൊന്നുമല്ല, യഥാർത്ഥത്തിൽ കോഫീഹൗസിന്റെ പൊട്ടെൻഷ്യൽ. ഒരു സർവ്വീസ് എന്ന നിലക്കും ഒരു ബ്രാന്റ് എന്ന നിലക്കും ആധുനികമായ മാനേജ്മെന്റ്- മാർക്കറ്റിംഗ്- കമ്മ്യൂണിക്കേഷൻ -ബ്രാന്റിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകത്തെ മികച്ച ഏതൊരു റസ്റ്ററന്റ് ചെയിനോടും
കിടപിടിക്കത്തക്കവിധം വികസിക്കാനും കരുത്താർജ്ജിക്കാനുമുള്ള പൊട്ടെൻഷ്യൽ ഇന്ത്യൻ കോഫീ ഹൗസിനുണ്ട്.

ന്യൂയോർക്കിലും ലണ്ടനിലും പാരീസിലും ബർലിനിലും ടോക്യോയിലും ഷാങ്ഹായിലും ഫ്രാങ്ക്ഫർട്ടിലും ബ്രാഞ്ചുകളുള്ള ഒരു കോഫീഹൗസിനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇന്ത്യയുടേയും പ്രത്യേകിച്ച് കേരളത്തിന്റേയും അംബാസിഡറായി, നമുക്കുള്ള നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്ന ഒരു മാധ്യമമായിപ്പോലും നമുക്കിതിനെ കൊണ്ടുവരാം. കൊക്കക്കോള, ലോകഭൂപടത്തിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യുംപോലെ കോഫീഹൗസ്, ലോകത്തിന്റെ നാനാദിക്കുകളിലും കേരളത്തെ പ്രതിനിധീകരിച്ചു നിൽക്കും.

ഇതൊന്നും സാദ്ധ്യമല്ലെന്നു തോന്നുന്നുണ്ടോ? കെന്റക്കി എന്ന ഒരു ചെറിയ സ്ഥലത്തുനിന്നും ആരംഭിച്ച് ലോകത്തിന്റെ നാനാഭാഗത്തേക്കും വികസിക്കാൻ കെന്റക്കി ഫ്രൈഡ് ചിക്കന് (കെ.എഫ്.സി) കഴിയുമെങ്കിൽ , ഒരു തട്ടുകടപോലെ നടത്തിയിരുന്ന മെക്ഡോനൽസിന് ലോകം കീഴടക്കിയ ബ്രാന്റുകളിലൊന്നാവാമെങ്കിൽ കോഫീഹൗസിന് അത് നിഷ്പ്രയാസമാണ്. എന്നാൽ മേൽ സൂചിപ്പിച്ച പ്രഫഷണലിസത്തിന്റെ വഴിയിലേക്ക് മാറിയാൽ മാത്രമേ അത് സാധ്യമാകൂ. അതിന് കാതലായ ചില കാര്യങ്ങൾ മാറിയേ തീരൂ. അത്തരം മാറ്റത്തിനുള്ള ചില നിർദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്:

1. മെനു അടിമുടി പരിഷ്ക്കരിക്കുക, കേരളത്തിലെ പരമ്പരാഗത രീതിയിലുള്ള ഭക്ഷണങ്ങൾ വാല്യൂ അഡീഷനുകളോടെ, ക്രിയേറ്റീവായി പരിഷ്ക്കരിച്ച് ലഭ്യമാക്കുക. (എന്നു പറയുമ്പോൾ ഉടനെ കപ്പയും മീനും എന്നൊന്നും പറയരുത്).

2. ഭക്ഷണമേന്മ നിർബന്ധമായും ഉയർത്തുക. അതിന്റെ പ്രൊഡക്ഷൻ ആധുനിക രീതിയിൽ ന്യൂ ജനറേഷൻ കിച്ചണിലാക്കി വൃത്തിയും ശുദ്ധിയും ഉറപ്പാക്കുക.

3. കോഫീഹൗസുകളിലെ നിലവിലുള്ള കോഫി കൂറേക്കൂടി മെച്ചപ്പെടുത്തുക. മറ്റെവിടന്നു കിട്ടുന്നതിനേക്കാളും ഗംഭീരമായ കോഫി ലഭ്യമാക്കുക.

4. കേരളത്തിലെ കല്യാണ സദ്യകൾ വളരെ വിശേഷപ്പെട്ടതാണല്ലോ. അത്തരം ഒരു സദ്യ ദിവസേന ലഭ്യമാക്കുന്ന സാദ്ധ്യത ചിന്തിക്കാവുന്നതാണ്.

5. വളരെ വിശേഷപ്പെട്ടതാണ് ഇവിടത്തെ വെയ്റ്റേഴ്സിന്റെ കോസ്റ്റ്യൂംസ്. അത് വൃത്തിയോടേയും മേന്മയോടേയും ധരിക്കാൻ നിർബന്ധിക്കുക.

6. സ്റ്റാഫിന് പ്രൊഫഷണൽ സർവ്വീസിംഗിൽ ട്രെയിനിംഗ് കൃത്യമായി നൽകുന്ന സ്ഥിരം സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുക. നല്ലൊരു സർവ്വീസ് കൾച്ചർ ഉറപ്പുവരുത്തുക.

7. മാർക്കറ്റിൽ ലഭ്യമാകുന്ന പാലിന്റെ സ്ഥിതി നമുക്കെല്ലാം അറിവുള്ളതാണ്. പ്രത്യേകിച്ചും അതിർത്തി കടന്നെത്തുന്നവയുടെ. ശുദ്ധവും മേന്മയേറിയതും രാസപദാർത്ഥങ്ങൾ കലരാത്തതുമായ പാൽ സോഴ്സ് ചെയ്യുകയും അതൊരു സെല്ലിങ്‌ പോയന്റായി ഉയർത്തിക്കൊണ്ടുവരികയുമാകാം.

8. ജൈവകൃഷിയിടങ്ങളിൽ നിന്നും കഴിയുന്നത്ര സോഴ്സ് ചെയ്യുക. പച്ചക്കറികളും അരിയും ധാന്യങ്ങളും മായമില്ലെന്നു ഉറപ്പാക്കി അതും ഒരു സെല്ലിങ് പോയിന്റാക്കുക.

9. ലോഗോ/സൈൻബോർഡ് തുടങ്ങിയവ ഇംപ്രൂവ് ചെയ്യുക.

10. ഇന്റീരിയർ റീ-ഡിസൈൻ ചെയ്യുക. ഇപ്പോഴത്തെ ഫ്ളാറ്റായ കളർ കോമ്പിനേഷനും ലൈറ്റിംഗ് രീതികളും അടിമുടി പരിഷ്ക്കരിക്കുക. ഫർണീച്ചറുകളും സെർവിംഗ് പാത്രങ്ങളും ആധുനീകരിക്കുക.

11. ടോയ്ലെറ്റുകളും വാഷ്റൂമുകളും ആധുനീകരിക്കുക. നിലവിൽ ഫാമിലി റൂമിൽ പോലും കുട്ടികൾക്കായുള്ള വാഷ്ബേസിനുകൾ ഇല്ല. കുട്ടികൾക്കുള്ള ഫർണീച്ചറുകളും ഉൾപ്പെടുത്തുക. (ഒരു ഫാമിലി റസ്റ്ററന്റിന്റെ അടിസ്ഥാനങ്ങളാണ് ഈ ചെറിയ കാര്യങ്ങൾ).

12. വെയ്റ്റർമാർക്ക് ടിപ്പ് ലഭിക്കാനു ള്ള സാഹചര്യം സൃഷ്ടിക്കുക. ബെറ്റർ ടിപ്പ് ഫോർ ബെറ്റർ സർവ്വീസ് എന്ന സാമാന്യനിയമം എല്ലാ വർക്കും അറിയാം. വിനയവും ഉത്സാഹവും തുളുമ്പുന്നതുമായ ഒരു സെർവിംഗ് കൾച്ചറിന് ടിപ്പ് നിർബന്ധമാണ്.

13. മൊത്തം കോഫീഹൗസിന്റെ ഇമേജ് റീ-പൊസിഷൻ ചെയ്യുക. മഹത്തായ ഒരു മാറ്റമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ഓരോ ഉപഭോക്താവിനും ഫീൽ ചെയ്യണം.

14. ഒരു പ്രീമിയം ക്ലാസ്സ് കോഫീ ഹൗസിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുക.

15. കോഫിയുടെ അഥോറിറ്റിയായി മാറാൻ ശ്രമിക്കുക. സ്റ്റാർബക്സ് കോഫീ ലോകത്തിലെ പവർഫുൾ ബ്രാന്റുകളിലൊന്ന് ആയതുപോലെ ഒരു ശ്രമം.

16. ആരോഗ്യപരമായ ഭക്ഷണം എന്ന ആശയം നടപ്പിൽ വരുത്തി പൊറോട്ടപോലുള്ള വസ്തുക്കളെ ഒഴിവാക്കാം. ഭക്ഷണം മരുന്നായി കരുതപ്പെടുന്ന നമ്മുടെ ആയുർ സംസ്കാരത്തിന്റെ ഒരു ധ്വനി. (പൊറോട്ട പ്രേമികൾ പൊറുക്കുക)

17. കസ്റ്റമർ റിസർച്ച് നടത്താനും ഫീഡ്ബാക്ക് കളക്റ്റ് ചെയ്യാനും ഏറ്റവും സൗകര്യമുള്ള ഒന്നാണ് റസ്റ്ററന്റ്. പ്രശ്നങ്ങളും അസംതൃപ്തികളും പഠിക്കാൻ കസ്റ്റമർ സർവ്വേകളെ പ്രയോജനപ്പെടുത്തുക. (ചുമ്മാ ഒരു കംപ്ലയിന്റ് പുസ്തകം വച്ചതുകൊണ്ട് ഇത് സാധിക്കില്ല.)

18. ബ്രാന്റ് ഇമേജ് ഉയർത്തുന്ന വിധം പരസ്യങ്ങൾ (കമ്മ്യൂണിക്കേഷൻ) ചെയ്യുക.

19. വെബ്സൈറ്റ് പരിഷ്ക്കരിക്കുകയും ഉപയോഗപ്രദമായ ഒന്നാക്കുകയും ചെയ്യുക. കേരളത്തെ അതിലൂടെ അറിയാനല്ല അനുഭവിക്കാൻ കഴിയണം.

അതാത് മേഖലയിലെ പ്രഫഷണലുകളുടെ സഹായം തേടുന്നതിലാണ് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരും ഭരണതലത്തിലുള്ളവരും ശ്രദ്ധിക്കേണ്ടത്. കഴിവു തെളിയിച്ച പ്രഫഷണലുകളുടെ സേവനം ഓരോ കാര്യത്തിലും ലഭ്യമാക്കണം.

ആരംഭിച്ച കാലത്ത് ഏറ്റവും ആധുനികവും വിപ്ലവാത്മകവുമായിരുന്ന ഇന്ത്യൻ കോഫീഹൗസ് എന്നും ആധുനികമായിരിക്കാനും പുരോഗമിച്ചുകൊണ്ടിരിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കണം. അതിന് പ്രഫഷണലിസത്തിന്റെ പാതയല്ലാതെ മറ്റൊന്നുമില്ല.

പല അർത്ഥത്തിലും ഇത് കേരളത്തിന്റെ വികാരവും അഭിമാനവുമാണ്. കേരളത്തിന്റെ തനിമയുള്ള ഒരു ഐക്കൺ ആണിത്. ഒപ്പം ഒരു പവർഫുൾ ബ്രാന്റും, വിജയിച്ച ഒരു ബിസ്നസ് മോഡലുമാണ്.

- - - - - - - - - - - - - - - - - - - - -
We invest, we support!

കാപ്പിയുടെ മണമുള്ള കൊച്ചുവീട്By വയലാര്‍ ശരത്ചന്ദ്രവര്‍മ്മജാതിയുടെ രുചിഭേദമുള്ള മണ്ണില്‍ഭാഷയുടെ സ്വരഭേദമുള്ള നാട്ടില്‍ജാത...
28/07/2016

കാപ്പിയുടെ മണമുള്ള കൊച്ചുവീട്

By വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

ജാതിയുടെ രുചിഭേദമുള്ള മണ്ണില്‍
ഭാഷയുടെ സ്വരഭേദമുള്ള നാട്ടില്‍
ജാതിമതഭേദങ്ങളില്ലാത്തൊരുമിനീരി
ലാരും കൊതിക്കുന്ന നല്ല വീട്
ഒന്നല്ല നൂറല്ല പതിനായിരങ്ങള്‍ക്ക്
സ്വാദിന്‍റെ രസതന്ത്രമായ വീട്
"എം.ഡി."യൊരു ബിരുദമല്ലീയങ്കണത്തില്‍
"യുവി"യൊരു കിരണമല്ലീ മന്ദിരത്തില്‍
സ്വാദുള്ളൊരിവരണ്ടു മന്നല്ലയെന്നെന്നു-
മാസ്വാദ്യവിഭവങ്ങഴീ ഗൃഹത്തില്‍
കീശയ്ക്കൊതുങ്ങുന്ന രുചിയുളള വീട്
ആശയ്ക്കു സംതൃപ്തി നല്‍കുന്ന വീട്
കാലങ്ങളായ് ആവി പൊള്ളുന്ന ചൂടുള്ള
കാപ്പിയുടെ മണമുള്ള കൊച്ചുവീട്

23/07/2016

വിദേശരാജ്യങ്ങളില്‍ കാപ്പിക്കടകള്‍ എഴുത്തുകാരുടേയും ബുദ്ധി ജീവികളുടേയും താവളമായിരുന്നു. "കോഫി ഹൗസ് ഇന്‍റലക്ച്വല്‍" എന്ന ഓമനപ്പേരു വീണത് അങ്ങനെ സൂര്യനുകീഴെയുള്ള എല്ലാ വിഷയങ്ങളും ഒരു കാപ്പിയും കുടിച്ച് തലനാരിഴകീറി ചര്‍ച്ച ചെയ്തിരുന്നു. ഇടക്കാലത്ത് അത് അസ്തമിച്ചു. ഇപ്പോള്‍ പലയിടത്തും ബുക്സ്റ്റാളുകളോട് ചേര്‍ന്ന് കോഫി ഹൗസുകള്‍ തുറക്കുന്നുണ്ട്. കുറച്ചു കോപ്പികള്‍ മാത്രം അടിക്കുന്ന വില കൂടിയ ചില പുസ്തകങ്ങള്‍ക്ക് "കോഫി ഹൗസ് എഡിഷന്‍" എന്ന ഓമനപ്പേരും പറയുന്നു.

ഇന്ത്യയിലും കോഫി ഹൗസ് ബുദ്ധിജീവികള്‍ ഉദയംകൊണ്ടത് കോഫി ഹൗസുകള്‍ തുറന്നതോടെയാണ്. കേരളത്തില്‍ ഒരു കാലത്ത് കോഫി ഹൗസുകള്‍ ബുദ്ധിജീവികളുടെ ഹിപ്പിയിസം പടര്‍ന്നുപിടിച്ചപ്പോഴും അത്യന്താധുനിക സാഹിത്യം കടല്‍ കടന്നെത്തിയപ്പോഴും അതിന്‍റെയെല്ലാം വക്താക്കള്‍ അധരവ്യായാമം നടത്താന്‍ എത്തിയിരുന്നത് ഈ കോഫി ഹൗസുകളിലായിരുന്നു. തൃശ്ശൂരില്‍ സ്വരാജ് റൗണ്ടിലെ കോഫി ഹൗസ് സാഹിത്യക്കാരന്മാരുടെ പ്രധാന കേന്ദ്രമായിരുന്നു. തൊട്ടടുത്തായിരുന്നു മംഗളോദയം, അവിടെയത്തുന്ന എഴുത്തുകാരെല്ലാം കോഫി ഹൗസില്‍ കയറാതെ പോകില്ല. ചങ്ങന്പുഴ, ബഷീര്‍, തകഴി, കേശവദേവ്, പൊറ്റക്കാട്, മുണ്ടശ്ശേരി, കെ.കെ. രാജ ആറ്റൂര്‍, ഒളപ്പണ്ണ, തുടങ്ങിയവരെല്ലാം കോഫിഹൗസിലെ കാപ്പിയുടേയും, മസാലദോശയുടേയും, നെയ് റോസ്റ്റിന്‍റേയും രുചി അറിഞ്ഞവരായിരുന്നു. പലരും അതിനെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ടുതാനും.

തിരുവനന്തപുരം സ്പെന്‍സര്‍ ജങ്ഷനിലെ കോഫി ഹൗസില്‍ മരിക്കുന്നതിന് ഏതാനും ദിവസം മുന്പുവരെ വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യനിരൂപകനായിരുന്ന എം. കൃഷ്ണന്‍നായര്‍ ഹാജര്‍ വച്ചിരുന്നു. താരങ്ങളായ മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു തുടങ്ങിയ തിരുവനന്തപുരത്തിന്‍റെ ഓമനപ്പുത്രന്മാര്‍ തിരക്കേറിയ നാളുകള്‍ക്കുമുന്പ് സൊറപറയാന്‍ എത്തിയിരുന്നതും ഇവിടെയായിരുന്നു. ഡല്‍ഹിയിലെ കൊണാട്ട് പ്ലെയിസിലെ ഇന്ത്യന്‍ കോഫി ഹൗസ് രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരുടെ കേന്ദ്രമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇവിടെ നിന്ന് ശബ്ദം ഉയര്‍ന്നതുകൊണ്ടാവാം സഞ്ജയഗാന്ധി ആ സ്ഥലം ഇടിച്ചുനിരത്തിയത്. പിന്നീട് ബാവാ ഹലത് സിങ് മാര്‍ഗില്‍ വീണ്ടും തുറന്ന് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.

കടപ്പാട് മാദ്ധ്യമം

ഇന്ത്യന്‍ കോഫി ഹൗസിന്‍റെ ചരിത്രംകോഫി ഹൗസുകളുടെപശ്ചാത്തലവും സാഹചര്യവുംഇതു മനസ്സിലാക്കി സഖാവ് എ.കെ.ജി.യുടെബുദ്ധിയില്‍ ഉദിച...
20/07/2016

ഇന്ത്യന്‍ കോഫി ഹൗസിന്‍റെ ചരിത്രം

കോഫി ഹൗസുകളുടെ
പശ്ചാത്തലവും സാഹചര്യവും
ഇതു മനസ്സിലാക്കി സഖാവ് എ.കെ.ജി.യുടെ
ബുദ്ധിയില്‍ ഉദിച്ച ഒരു പുതിയ
ആശയശൈലിയാണ് ഇന്ത്യയിലാകെ
തൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിച്ച്
ബോര്‍ഡ് അടച്ച കോഫി ഹൗസുകളെല്ലാം
തൊഴിലാളികളെകൊണ്ട് ഏറ്റെടുപ്പിക്കുക
എന്നുള്ളത്

1950-കളില്‍ ഇന്ത്യാ ഗവണ്മെന്‍റിന്‍റെ കീഴിലുള്ള കോഫിബോര്‍ഡ് നടത്തിയിരുന്ന ഇന്ത്യാ കോഫി ഹൗസുകള്‍ അടച്ചുപൂട്ടി ഇന്ത്യന്‍ കുത്തക മുതലാളിമാരെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ആ കോഫി ഹൗസുകളിലെ സാധാരണ ജോലിക്കാര്‍. പകലന്തിയോളം പണിയെടുത്തു കഷ്ടിച്ച് അഷ്ടിക്ക് വകയുണ്ടാക്കിയിരുന്ന അവരെ ബോര്‍ഡിന്‍റെ തീരുമാനം ഞെട്ടിച്ചു. നിരാശരായ തൊഴിലാളികളുടെ ഏക സംഘടനയായ ഇന്ത്യാകോഫി ബോര്‍ഡ് ലേബര്‍ യൂണിയനെ നയിച്ചിരുന്നതു സഖാവ് എ.കെ. ജി. ആയിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കോഫി ബോര്‍ഡ് കൊടുക്കുന്ന ആനുകൂല്യം വാങ്ങി പോരുകയെ നിവൃത്തിയുള്ളു എന്ന നിലയിലായി. ട്രേഡ് യൂണിയന്‍ സിദ്ധാന്തങ്ങളില്‍ അധിഷ്ടിതമായ സമരമുറകള്‍കൊണ്ട് ഇതിനെ നേരിടുവാന്‍ പറ്റാത്ത സാഹചര്യമായിരുന്നു കോഫി ഹൗസുകളുടെ പഞ്ചാത്തലവും സാഹചര്യവും. ഇതു മനസ്സിലാക്കി സഖാവ് എ.കെ.ജി.യുടെ ബുദ്ധിയില്‍ ഉദിച്ച ഒരു പുതിയ ആശയശൈലിയാണ് ഇന്ത്യയിലാകെ തൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിച്ച്, ബോര്‍ഡ് അടച്ച കോഫി ഹൗസുകളെല്ലാം തൊഴിലാളികളെകൊണ്ട് ഏറ്റെടുപ്പിക്കുക എന്നുള്ളത്. തൊഴിലാളികളുടെ ഇടയില്‍ ഇതിനെ സംബന്ധിച്ച് വേറിട്ട ചിന്തകളും അഭിപ്രായങ്ങളും ഉണ്ടായി. നഷ്ടപ്പെട്ട ജോലി ശക്തമായ സമരം ചെയ്തു തിരിച്ചെടുക്കണമെന്ന് ഒരു കൂട്ടര്‍. ബോര്‍ഡ് എന്തു തീരുമാനിക്കുന്നുവോ അതു നടപ്പാക്കണമെന്ന് ഒരു കൂട്ടകര്‍. ഇതിനൊന്നും നില്‍ക്കാതെ കിട്ടുന്ന ആനുകൂല്യം വാങ്ങി കോഫി ഹൗസ് തുറക്കുക എന്ന ഭാഗ്യം പരീക്ഷിക്കാതെ വീട്ടിലേക്ക് പോയാല്‍ മതിയെന്നു മറ്റൊരു കൂട്ടര്‍.

ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ തൊഴില്‍ നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടി നില്‍ക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഒടുവില്‍ സഖാവ് എ.കെ.ജി. തൊഴിലാളികള്‍ക്ക് കൊടുത്ത ഒരു ഷോക്ക് ട്രീറ്റ്മെന്‍റിന്‍റെ അവസാനം തൊഴിലാളി സഹകരണസംഘം ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുക. എന്ന അഭിപ്രായത്തിനു ഭൂരിപക്ഷം ഉണ്ടാക്കുകയും അതിനെ തുടര്‍ന്ന് സഖാവ് എ.കെ.ജി. ഇന്ത്യാഗവണ്മെന്‍റ് മുന്പാകെ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഇന്ത്യയാകെ സഹകരണങ്ങള്‍ രൂപീകരിക്കുന്ന പ്രക്രിയയ്ക്ക് പ്രധാനമ
ന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുന്‍തൂക്കം കൊടുക്കുന്ന കാലഘട്ടം ആയിരുന്നു അത്. അദ്ദേഹം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നതനേതാവും ലോകസഭയിലെ പ്രതിപക്ഷനേതാവും കൂടിയായ സഖാവ് എ.കെ.ജി.യുടെ ചരിത്രപ്രധാന്യമേറിയ പ്രസ്താവന സ്വാഗതം ചെയ്യുകയും അങ്ങനെ കോഫി ബോര്‍ഡിനു സമ്മതിക്കേണ്ടിവരുകയും ചെയ്തു.

മുതലാളിമാര്‍ക്ക് കോഫി ഹൗസുകള്‍ വിട്ടുകൊടുക്കുവാനുള്ള തീരുമാനം മാറ്റേണ്ടി വന്നതിന്‍റെ അമര്‍ഷത്തില്‍ കോഫി ബോര്‍ഡ് ചില ഉപാധികളോടു കൂടിയാണ് തൊഴിലാളികള്‍ക്ക് കോഫി ഹൗസുകള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ബോര്‍ഡിന്‍റെ കീഴിലുള്ള കോഫി ഹൗസുകളില്‍ നിന്നും പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്കുമാത്രമെ സഹകരണസംഘത്തില്‍ അംഗങ്ങളാകാവു. അവര്‍ക്കുമാത്രമെ തൊഴിലാളികള്‍ തുറക്കുന്ന കോഫി ഹൗസുകളില്‍ ജോലി എടുക്കാവൂ എന്നതാണ് ഇതില്‍ പരമപ്രധാനമായ നിബന്ധന.

എന്നാല്‍ ഈ ഉപാധികളെയെല്ലാം സഖാവ് എ..കെ.ജി.യുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരമുറകളില്‍ ചെറുത്തുതോല്‍പ്പിച്ചു,. മരണം വരെ നിരാഹാരസമരത്തിന് തൊഴിലാളികള്‍ തയ്യാറായി. അടയ്ക്കു്ന കോഫി ഹൗസുകള്‍ ഉപാധികള്‍ ഒന്നും ഇല്ലാതെ തൊഴിലാളികള്‍ക്കു വിട്ടുകൊടുക്കാന്‍ ഒടുവില്‍ കോഫി ബോര്‍ഡ് സമ്മതിച്ചു, തുടര്‍ന്ന് ലേബര്‍ യൂണിയന്‍ ഭാരവാഹികളായ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിക്കാനും അവയ്ക്കു കീഴില്‍ കോഫി ഹൗസുകള്‍ തുറക്കാനും നിയോഗിച്ചു. അങ്ങനെ കേരളത്തിലേക്ക് ഇന്ത്യാകോഫി ബോര്‍ഡ് ലേബര്‍ യൂണിയന്‍റെ അന്നത്തെ കേരളസ്റ്റേറ്റ് സെക്രട്ടറി ശ്രീ. എന്‍.എസ്. പരമേശ്വരന്‍പിള്ളയെ നിയോഗിക്കുകയും അദ്ദേഹത്തിന്‍റെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി 1958 മാര്‍ച്ച് 8-ന് തൃശ്ശൂരില്‍ തെക്കെ ഗ്രൗണ്ടില്‍ മംഗളോദയം കെട്ടിടത്തില്‍ കേരളത്തിലെ ആദ്യത്തെ ഇന്ത്യന്‍ കോഫി ഹൗസ് ഇതിന്‍റെ ഉപജ്ഞാതാവായ സഖാവ് എ.കെ.ജി. യുടെ കൈകൊണ്ടു തുറന്നു പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

ആ സ്ഥാപനമാണ് ഇന്ന് അന്പതുവര്‍ഷം പിന്നിടുന്ന സുദിനം ആഘോഷിക്കുന്നത് എന്നോര്‍ക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിവരിച്ചുകൊണ്ട് ഇതിന്‍റെ സ്ഥാപനസെക്രട്ടറിയായി അനവധി നാളുകള്‍ സ്ഥാനം വഹിച്ച ശ്രീ. എന്‍.എസ്. പരമേശ്വരന്‍പിള്ള തന്നെ കോഫി ഹൗസിന്‍റെ കഥ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ച് സമൂഹത്തിന്‍റെ മുന്പില്‍ സമര്‍പിച്ചിട്ടുള്ളതും ആയത് പ്രശസ്തി പിടിച്ചുപറ്റിയിട്ടുള്ളതും ആകുന്നു. അതുകൊണ്ടുതന്നെ അതിന്‍റെ ചരിത്ര വിശദാംശങ്ങളിലേക്ക് ഞാന്‍ പ്രവേശിക്കുന്നില്ല.

ആദ്യകാലപ്രവര്‍ത്തകരുടെ തീരുമാനപ്രകാരമാണു ഞാനടക്കമുള്ള ഇതിലെ ജോലിക്കാര്‍ ഈ സംഘത്തില്‍ പ്രവേശിക്കുന്നത്. വേദനകള്‍ നിറഞ്ഞ ആദ്യകാലഅനുഭവങ്ങള്‍ രുചിച്ചറിഞ്ഞ പലരില്‍ ഒരുവനാണ് ഈ ഞാന്‍. അദ്ധ്വാനശക്തിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ആകെ തുകയാണ് ഇന്ന് പ്രശസ്തിയാര്‍ജ്ജിച്ചു നില്‍ക്കുന്ന 4227-ാം നന്പര്‍ സഹകരണസംഘവും 50 ഓളം വരുന്ന കോഫി ഹൗസുകളും ഇന്നത്തെ തൊഴിലാളികളും സ്ഥാപനവും 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനം ആഘോ്ഷിക്കുന്പോള്‍ പഴയ കാല ജീവനക്കാരാരും ഇന്ന് സംഘം ഓഫീസിലും കോഫി ഹൗസുകളിലും ജോലിക്കില്ല. ചിലര്‍ ഇതില്‍ നിന്ന് വിരമിച്ച് വിശ്രമിക്കുകയാണ്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഉപജ്ഞാതാവായ സഖാവ് എ.കെ.ജി.യും ഇന്ന് നമ്മോടൊപ്പം ഇല്ല. അവരെ എല്ലാം ഈ സന്ദര്‍ഭത്തില്‍ സ്നേഹാദരം സ്മരിക്കുന്നു. ഞാനുള്‍പ്പടെ രണ്ടാം തലമുറയിലെ അധികം പേരും സംഘത്തില്‍ ഇല്ല.

സംഘത്തില്‍ നിന്നും വിരമിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പഴയ ജീവനക്കാരെല്ലാവരും തന്നെ സംഘത്തിന്‍റെ വളര്‍ച്ചയെ സന്തോഷപൂര്‍വ്വം ഉറ്റുനോക്കുന്നവരാണ്. വിശ്രമകാലത്തു സംഘത്തില്‍ നിന്ന് ഞങ്ങള്‍ക്കു പ്രതിമാസം ലഭിക്കുന്ന വാര്‍ദ്ധക്യകാലാശ്വാസ സംഖ്യ ഞങ്ങള്‍ ഒരിക്കല്‍ സംഘത്തിന്‍റെ വളര്‍ച്ചയ്ക്കായ് നിയോഗിച്ച പ്രയത്നത്തിന്‍റേയും ഒഴുക്കിയ വിയര്‍പ്പിന്‍റേയും അംഗീകാരമായി സവിനയം കൈപ്പറ്റുന്നു. ഈ സ്ഥാപനം എന്നും ഇതില്‍ തൊഴില്‍ എടുക്കുന്നവരുടേതായിരിക്കും എന്ന്ത് ഒരു ചരിത്ര സത്യമാണ് മാത്രവുമല്ല 50 ആണ്ടുകള്‍ക്കുമുന്പ് സഖാവ് എ.കെ.ജി.യുടെ നേതൃത്വത്തില്‍ കുറച്ചു തൊഴിലാളികള്‍ തുടങ്ങിവെച്ച് ഒരു തൊഴില്‍ സംസ്കാരത്തിന്‍റെ നേരറിവുമാണ്. ലോകത്ത് എവിടേയും ഇതിനു മാതൃക ഇതുതന്നെയായിരിക്കും.

ഓരോരുത്തരും എല്ലാവര്‍ക്കുവേണ്ടിയും എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുക. എന്ന സഹകരണതത്വം പ്രാവര്‍ത്തികമാക്കിയിട്ടുള്ള സ്ഥാപനം ഇതാണ്. ഈ സ്ഥാപനത്തില്‍ 1962-ല്‍ നിത്യകൂലിക്കാരനായി ജോലിയില്‍ പ്രവേശിച്ച് ഞാന്‍ ഇതിന്‍റെ സവിശേഷതകള്‍ നിറഞ്ഞ പ്രവര്‍ത്തനഘടയില്‍ കൂടി പടിപടിയായി ഉയര്‍ന്ന് ഈ സ്ഥാപനത്തിന്‍റെ ഉന്നത ഔദ്യോഗിക പദവികളില്‍ ഒന്നായ സെയില്‍സ് മാനേജര്‍ തസ്തികയില്‍ ജോലി ചെയ്ത് വിരമിക്കാന്‍ ഭാഗ്യം സിദ്ധിച്ചവനാണ്. അതുപോലെ തന്നെ ജീവനക്കാരാല്‍ തിരഞ്ഞെടുക്കപ്പെട്ട ഇതിന്‍റെ പ്രസിഡണ്ട്, അസി. സെക്രട്ടറി എന്നീ പദവികളില്‍ ഇരുന്ന് ഈ മഹത്തായ പ്രസ്ഥാനത്തെ നയിക്കാനും വളര്‍ത്താനുമുള്ള സൗഭാഗ്യം ഈയുള്ളവന് ലഭിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ഈ സംഘത്തിന്‍റെ എക്കൗണ്ട് സംവിധാനം ഇന്ന് കാണുന്ന രീതിയില്‍ ഇതിലെ തൊഴിലാളികള്‍ക്കുതന്നെ ചെയ്യാവുന്ന വിധത്തില്‍ ലളിതമാക്കിയ സംഘത്തിലെ ആദ്യജനറല്‍ മാനേജരായിരുന്ന ശ്രീ. ടി.കെ. അപ്പുക്കുട്ടന്‍ സാറിനേയും സംഘത്തിന്‍റെ ആദ്യ പ്രസിഡണ്ടായ അഡ്വ. ടി.കെ. കൃഷ്ണന്‍ എം.എല്‍.എ.യേയും ആരംഭത്തില്‍ ഇതിന്‍റെ വഴിക്കാട്ടിയും ആദ്യ മാനേജംഗ് കമ്മിറ്റി മെന്പറും ആയിരുന്ന മുന്‍ എം.എല്‍.എ. ശ്രീ. ടി.കെ. കുഞ്ഞയ്യപ്പന്‍ മാസ്റ്റേറേയും ഇതിന്‍റെ വഴര്‍ച്ചയില്‍ സഹായിച്ചിട്ടുള്ള അതാത് കാല സര്‍ക്കാരുകളേയും വ്യവസായ സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്മാരേയും കോഫി ഹൗസിന് കെട്ടിടങ്ങള്‍ വാടകയ്ക്ക് തന്ന് സഹായിച്ച മാന്യ വ്യക്തികളേയും സ്ഥാപനങ്ങളേയും അതിനുപരി ബഹുമാന്യ ഉപഭോക്താക്കളേയും ഒരു പഴയ ജോലിക്കാരനായ ഞാന്‍ ഇത്തരുണത്തില്‍ സ്മരിക്കുന്നു.

ഒരു കാലത്ത് അദ്ധ്വാന ശക്തിയും മുഴുവനും വില്‍പനചരക്കാക്കി മാറ്റി ജീവിതം ഹോമിച്ചിരുന്ന തൊഴിലാളികള്‍ അവരുടെ പണിശാല പില്‍കാലത്ത് അവരുടേതാക്കി മാറ്റി അതിലൂടെ ജീവിതസൗഭാഗ്യം അനുഭവിച്ചു പുതിയ തൊഴിലാളി സമൂഹത്തിനു കൈമാറിയ ഈ പുത്തന്‍ശൈലിക്കു രൂപംകൊടുത്ത സഖാവ് എ.കെ.ജിയും അതിനുവേണ്ടി പ്രവര്‍ത്തിച്ച തൊഴിലാളി പ്രവര്‍ത്തകരും ഇന്ന് ഇതില്‍ നിറഞ്ഞു ശോഭിക്കുകയാണ്.

അതെ, അന്നും ഇന്നും തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ കണ്ണിലുണ്ണിയായ മഹാനില്‍ മഹാനായ സഖാവ് എ.കെ.ജി.ക്ക് ഒരുനിത്യ സ്്മാരകമായി ഈ ഇന്ത്യ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണസംഘവും ഇന്ത്യന്‍ കോഫി ഹൗസുകളും നീണാല്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു.....

കടപ്പാട്
എന്‍.എസ്.രവീന്ദ്രന്‍പിള്ള

20/07/2016
Indian Coffee House Gets a New Outlet in Chandigarh & It’s Again Crowded
20/07/2016

Indian Coffee House Gets a New Outlet in Chandigarh & It’s Again Crowded

Indian Coffee House, the place which follows the traditional cafe culture across India has just got a new outlet in Chandigarh. We already had an Indian Coffee House outlet at Sector 17 and if you have ever got a chance to visit them, you might be aware of the rush and how long it takes ...

Photographer Stuart Freedman captures scenes from a ubiquitous Indian institution...
20/07/2016

Photographer Stuart Freedman captures scenes from a ubiquitous Indian institution...

Photographer and writer Stuart Freedman visited more than 30 Indian Coffee Houses for his new book, The Palaces of Memory.

Address

North Bus Stand
Thrissur
680004

Alerts

Be the first to know and let us send you an email when Indian Cofee House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share