Restaurants in Kerala

Restaurants in Kerala Share Your Restaurant Reviews Food Recipes from Kerala

28/03/2016

What are the best eateries/restaurants in Trivandrum?

We will update following category of Eateries:

1. Vegetarian Restaurants
2. Non-Veg Restaurants
3. Street Food/Truck Food
4. Fast food/Branded food joints/Coffee shops

Branded fast food joints doesn't need any further introduction. These brands have a strong presence in the city and that is why they'd opened multiple outlets across the city, without a decrease in the average footfalls.

These are some of the popular restaurants. The list goes long if restaurants with lesser grades are included.

Happy fooding !!

നിങ്ങള്‍ ഒരു ഭക്ഷണ പ്രിയനാണോ?ഏതു ജില്ലയില്‍ എങ്ങോട്ടു പോണം എന്തു കഴിക്കണം...😋😋😋😋1 തിരുവനന്തപുരം റഹ്മാനിയ (പണ്ടത്തെ പേര് ...
17/01/2016

നിങ്ങള്‍ ഒരു ഭക്ഷണ പ്രിയനാണോ?
ഏതു ജില്ലയില്‍ എങ്ങോട്ടു പോണം എന്തു കഴിക്കണം...😋😋😋😋
1 തിരുവനന്തപുരം റഹ്മാനിയ (പണ്ടത്തെ പേര് കേത്തൽ) ,
ചാല മാർക്കറ്റിനകത്ത്,
ഈസ്റ്റ്ഫോർട്ട് പരിസരം ടെണ്ടർ ചിക്കനും ചപ്പാത്തിയും നാരങ്ങ വെള്ളം ബ്രാഞ്ച്എറണാകുളത്തും കോഴിക്കോടും തുടങ്ങിയിട്ടുണ്ട്
2 തിരുവനന്തപുരം മുബാറക്ക് ഹോട്ടൽ,
ശ്രീപത്മനാഭ തീയേറ്ററിനു പിന്നില്‍,
ഈസ്റ്റ്ഫോർട്ട് പരിസരം മീൻ ഐറ്റംസും ഊണും
3 തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ഹൈലാന്റ് ഹോട്ടൽ ബിരിയാണി
4 തിരുവനന്തപുരം പടിഞ്ഞാറേ നട(kottakakam ) വെങ്കടേശ ഭവന്‍ അട അവയല്‍ (ദോശ + അവയല്‍) ,കാര വട
5 തിരുവനന്തപുരം ഹോട്ടല്‍ രാജ - തിരുവനന്തപുരത്തു നിന്നു വെഞാറമ്മൂടു പൊകുന്ന വഴിയില്‍ വെംബായം ജംഗ്ഷന്‍ കഴിഞ്ഞാലുടന്‍ വലതു ഭാഗത്തു ഉച്ചക്കുള്ള ഊണും, ഒപ്പമുള്ള പല തരത്തിലുള്ള മീന്‍ വിഭവങ്ങളും
6 തിരുവനന്തപുരം ഹോട്ടല്‍ നാരായണ,സ്റ്റാച്യൂ സെക്രട്ടരിയേറ്റില്‍ ജെനെറല്‍ ഹോസ്പിറ്റല്‍ പോകുന്ന വഴി ചിക്കന്‍ പിരട്ട്
7 തിരുവനന്തപുരം ഗുരുവായൂരപ്പന്‍ (പേര് ഇതാനോന്നു ശെരിക്കും തീര്‍ച്ചയില്ല) .. TVM ഗാന്ധാരി അമ്മന്‍ കോവില്‍ നു എതിര്‍വശം പുളിമൂട് അബ്ദുല്‍ കലാം TVM ആയിരുന്നപ്പോള്‍ ഡെയിലി ഫുഡ്‌ കഴിച്ചിരുന്ന സ്ഥലമാണ്.. ഒരു പാട് പ്രശസ്തരുടെ പ്രിയപ്പെട്ട സ്ഥലം.. ചെറിയ ഹോട്ടല്‍ ആണ്
8 തിരുവനന്തപുരം കൈതമുക്കില്‍ ഉപ്പിടാംമൂട് പാലം ഇറങ്ങി വരുമ്പോള്‍ ബാലണ്ണന്റെ തട്ടുകട ചിക്കന്‍ ഫ്രൈ
9 തിരുവനന്തപുരം തിരുവനന്തപുരത്ത് കൈതമുക്കില്‍ (പാസ്പോര്‍ട്ട്‌ ഓഫീസ്) കരാള്‍ കടക്കു എതിര്‍വശം ഒരു ചെറിയ ഹോട്ടല്‍ കഞ്ഞി പയര്‍ ചമ്മന്തി ബീഫ്
10 തിരുവനന്തപുരം കിളിമാനൂര്‍ (TVM മഹാദേവ ക്ഷേത്രത്തിനു എതിര്‍വശം ഒരു സദ്യാലയം ഉണ്ട് (മഹാദേവ വിലാസം സദ്യാലയം എന്നാണ് പേര് എന്ന് തോന്നുന്നു ഉച്ചക്ക് മാത്രം ഊണ് മാത്രമേ കിട്ടൂ.. വളരെ പ്രശസ്തമാണ്...ടീവിയിലും പത്രങ്ങളിലുമൊക്കെ വന്നിട്ടുണ്ട്. ഊണ് എന്ന് പറയുമെങ്ങിലും ഒരു സദ്യ പോലെ തന്നെ വാഴയിലയില്‍ എല്ലാ കറികളും ഉണ്ടാവും (ചില ദിവസങ്ങളില്‍ പായസവും)
11 തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങര (കിളിമാനൂര്‍-തിരുവനന്തപുരം റൂട്ടില്‍) മാര്‍ക്കറ്റിനു സമീപം 'കൊച്ച്' റസ്റ്ററന്റ് നാടന്‍ കോഴിക്കറി,മട്ടന്‍ മസാല, ലിവര്‍ മസാല
12 തിരുവനന്തപുരം അമ്പലപ്പാട്ട്'
പട്ടത്ത് LIC ഓഫീസിന്‌ എതിര്‍വശം മസാലദോശ (ഇവിടുത്തെ ഇഞ്ചിയൊക്കെ ചേര്‍ത്ത കട്ടിച്ചമ്മന്തിയാണ്‌ സൂപ്പര്‍)
13 തിരുവനന്തപുരം ശ്രീലക്ഷ്മിനാരായണ,
അരിസ്റ്റോ ജംഗ്ഷനു ശേഷം, കൈരളി തിയേറ്റര്‍ എത്തുന്നതിന്‌ മുന്‍പ്, ബാറിനു സമീപമായി. ദോശ ഐറ്റംസ്
14 തിരുവനന്തപുരം ഹോട്ടല്‍ മുരളി,
മാഞ്ഞാലിക്കുളം റോഡില്‍, ഗുരുവായൂരപ്പന്‍ ഹോട്ടലിന്‌ എതിര്‍വശം ഊണ്‌
15 തിരുവനന്തപുരം നെടുമങ്ങാട് ടാക്സി സ്റ്റാന്റിന്റെ പുറകിലായി അസീസിന്റെ തട്ടുകട തട്ടു ദോശയ്ക്കും പെറോട്ടയ്ക്കും ഒപ്പം ചിക്കൻ / ബീഫ് ഫ്രൈകൾ (വെളിച്ചെണ്ണയിൽ വറുത്തു കോരുന്നവ. അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ക്യൂ നിൽക്കേണ്ടിവരും. ഒരു ചെരിയ ടെക്സ്റ്റൈൽ ഷോപ്പ് എടുത്താണ് നടത്തുന്നത്. അതിന്റെ കൌണ്ടറുകളിൽ ഇലയിട്ടാണ് കഴിക്കേണ്ടത്. അത്യാവശ്യം നല്ല ചൂടുണ്ടാവും.
16 തിരുവനന്തപുരം വെള്ളയമ്പലത്ത് ബുറാക്ക്, സാൽവഡൈൻ കോഴി പൊരിച്ചത്, ഗ്രിൽഡ് ചിക്കൻ, തന്തൂരി ചിക്കൻ
17 തിരുവനന്തപുരം വെള്ളയമ്പലത്തെ തട്ടുകടകൾ തട്ടുദോശ, ചപ്പാത്തി, പൊറോട്ട, ബീഫ്, കോഴിക്കറി, കടലക്കറി
18 തിരുവനന്തപുരം പ്രസ്ക്ലബിനടുത്തുള്ള ന്യൂ
മുബാറക്ക് ഹോട്ടൽ മീൻ വിഭവങ്ങൾ
19 തിരുവനന്തപുരം സംസം ഹോട്ടൽ, MLA ഹോസ്റ്റെലിനു എതിര്‍ വശത്തു ഷവര്‍‌മ, ഐസ് ക്രീംസ്/ഡസ്സര്‍ട്സ്
20 തിരുവനന്തപുരം സഫാരി ബാര്‍, ഓവർബ്രിഡ്ജിനും ആയുർവേദകോളജിനുമിടയിൽ, എസ്, എം വി സ്കൂളിനു നേരെ ഓപ്പോസിറ്റ് ബീഫ് ഡ്രാഗൺ. ഡീപ് ഫ്രൈ ആക്കി തരാൻ പറയണം. -വൈറ്റ്- ഗ്രീൻ ചില്ലി സ്ലൈസ് ചെയ്തിട്ടത്
21 തിരുവനന്തപുരം ബുഹാരി ഹോട്ടൽ, അട്ടക്കുളങ്ങര ,
ഈസ്റ്റ്ഫോർട്ട് പരിസരം മട്ടന്‍ ഐറ്റംസും പുട്ടും,
പോത്ത് (രാത്രി 8 മണി കഴിഞ്ഞു മാത്രം)
22 തിരുവനന്തപുരം പാളയത്തെ എം.എൽ.എ. ഹോസ്റ്റൽ കാന്റീൻ കഞ്ഞി, പയർ, പപ്പടം, ചമ്മന്തി സ്പെഷ്യൽ
23 തിരുവനന്തപുരം തിരുവനന്തപുരം-നെയ്യാടിന്കര റോഡില്‍ വെടിവേച്ചന്‍ കോവില്‍ നു പുറകില്‍ ഉള്ള റോഡിലെ വീടുകള്‍ മുറുക്ക്,അച്ചപ്പം,നെയ്യപ്പം,ഉണ്ണിയപ്പം
24 തിരുവനന്തപുരം "പത്തായം",ബേക്കറി ജങ്ക്ഷന്‍-വഴുതക്കാട് റോഡില്‍ പ്രകൃതി ഭക്ഷണ ശാല
25 തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഹോട്ടൽ പാരഡൈസ്, ബുഹാരി ഹോട്ടലിന്റെ എതിർവശത്ത് പുട്ടു, മട്ടൻ‌ കറികൾ, പപ്പടം പാതിരാത്രി തുറന്നിരിക്കും
26 തിരുവനന്തപുരം ടെക്നോപാർക്കിനടുത്ത് രണ്ട് കിലോമീറ്റർ മാറി മൺ‌വിളയിൽ ഒരമ്മാവൻ നടത്തുന്ന ഹോട്ടൽ 'പ്രഗില' ഊൺ സ്പെഷൽ
27 തിരുവനന്തപുരം ഹോടല്‍ ബിസ്മി, ബാലരാമപുരം മട്ടന്‍ ചാപ്സ്,ലിവര്‍ ഫ്രൈ
28 തിരുവനന്തപുരം അലാ കാർട്ട, എം ജി കോളേജിനു സമീപം ബിരിയാണി
29 തിരുവനന്തപുരം കഴക്കുട്ടത്ത് "ദരിയ" ബിരിയാണി
30 തിരുവനന്തപുരം കഴക്കുട്ടത്ത് മാളൂസ് കാടഫ്രൈ
31 തിരുവനന്തപുരം പോങ്ങന്മൂട് ജങ്ക്ഷനില്‍ ഒരു ചായക്കട. next to the bakery when you go from Kazhakootam to city നല്ല പുട്ടും രസവടയും പയറും മൊട്ടയും പഴോം ചായേം കിട്ടും.
32 തിരുവനന്തപുരം വെള്ളിയാഴ്ചക്കാവ്,
വര്‍ക്കല ഫാമിലി കള്ളുഷാപ്പ്
33 തിരുവനന്തപുരം പി എം ജി ജംക്ഷനിൽ നിന്ന് പ്ലാമൂട്ടേയ്ക്കു പോകുന്ന വഴിയിലെ ഒരു കുഴിയിലെ ഹോട്ടൽ റെജു ബീഫ് ഫ്രൈ
34 തിരുവനന്തപുരം TVM പ്ലാമൂട് ജങ്ക്ഷനില്‍ ഒരു ചെറിയ ഹോട്ടല്‍ ഉണ്ട് (സുബൈദ എന്നോ മറ്റോ ആണ് പേര്). ഊണ് നല്ലതാണ്.. കപ്പ ഫ്രീ ആണ്. മൊത്തത്തില്‍ തനി നാടന്‍ മുസ്ലിം restaurent രുചി ആണ്
35 തിരുവനന്തപുരം വഴിയോരക്കട,എം.സി റോഡില്‍ (നിലമേല്‍ ജങ്ങ്ഷനും കിളിമാനൂര്‍ ജങ്ങ്ഷനും ഇടയില്‍) താറാവിറച്ചിയും മീന്‍തലയും ഒക്കെ കിട്ടും,ചീനിയും നാടന്‍ കോഴിയും ആണ് സ്പെഷ്യല്‍ വഴി തെറ്റാതിരിക്കാന്‍ ഇതാ ഗൂഗിള്‍ മാപ്പും
http://maps.google.com/…
രാത്രിയും പകലും പ്രവര്‍ത്തിക്കും
36 തിരുവനന്തപുരം ധന്യാ, രെ‌മ്യാ തിയറ്ററുകൾ കഴിഞ്ഞ് കുറച്ചുകൂടി പോവുമ്പോൾ ഓപ്പൺഹൌസ് എന്നൊരു കട പൊറോട്ടയും ചിക്കൻ ഫ്രൈയും,ചില്ലി ചിക്കന്‍ വഴുതക്കാട് ആകാശവാണിക്ക് അടുത്ത് ഒരു ബ്രാഞ്ചും കൂടി ഉണ്ട്
37 തിരുവനന്തപുരം തിരുവനന്തപുരത്ത്‌, ചെല്ലം അംബ്രല്ലാ മാര്‍ട്ടിനും, പാര്‍ത്ഥാസ് ഷോ റൂമിനും നടുക്കായി ഒരു ഇടവഴി ഉണ്ട്. അവിടെ സൌരാഷ്ട്രാ എന്നൊരു ഹോട്ടല്‍ പൂരിയും ചായയും
38 തിരുവനന്തപുരം തിരുവനന്തപുരത്ത് നിന്ന് എൻ എച് വഴി കൊല്ലത്തേക്കുള്ള ഭാഗത്ത് ആറ്റിങ്ങൽ ടൌൺ കഴിഞ്ഞ് രണ്ട് കിലോമീടർ മാറീയാൽ ആലംകോട് “സെന്റർ ഹോട്ടൽ” മട്ടൺ സ്പെഷ്യൽ
39 തിരുവനന്തപുരം കരമന ജങ്ക്ഷനില്‍ നിന്ന്, നെടുങ്കാട് പോകുന്ന റോഡില്‍, വലതു വശത്ത് ആദ്യത്തെ കട... തമ്പി അണ്ണന്റെ കട രസവട, പുട്ട്+പയറ്/കടലക്കറി/കിഴങ്ങു കറി
40 തിരുവനന്തപുരം തളിയല്‍ മഹാദേവ ക്ഷേത്രത്തിന്റെ മുന്‍പില്‍ ഹോട്ടല്‍ മഹാദേവ, കരമന SSLPS സ്കൂളിന്റെ മുന്നിലുള്ള ശ്രീനിവാസ ഹോട്ടല്‍, അതിനടുത് തന്നെ (നെല്സ്ന്റെ പച്ചക്കറി കടയുടെ അടുത്ത കട) ഹോട്ടല്‍ ഗായത്രി, ഇറക്കം കഴിയുന്നിടത്ത് ഹോട്ടല്‍ അന്നപൂര്‍ണ്ണ. കരമന ശിവന്‍ കോവില്‍ കഴിഞ്ഞു അരശുംമൂട്ടിലേക്ക് പോകുന്ന വഴിക്ക് വലതു വശത്ത് ആശാന്റെ കടയിലെ വടകള്‍, ബജികള്‍ രസവട
41 തിരുവനന്തപുരം സ്റ്റാച്യൂവിലെ തട്ടുകട ചായ
42 തിരുവനന്തപുരം കയ്മനം ടി.വി.എസ് കഴിഞ്ഞ് ഹോണ്ടയുടെ മുന്നില്‍ നോര്‍‌ത്തിന്ത്യന്‍ തട്ടുകട ഫ്രൈഡ് റൈസ്,ചാട് ഐറ്റം‌സ്
43 തിരുവനന്തപുരം ഗായത്രി ഹോടല്‍, പേട്ട പള്ളിമുകളില്‍ പോലീസ്‌സ്റ്റേഷനു ഓപസിറ്റ് ഒറ്റമുറികടയാണ്
44 തിരുവനന്തപുരം സാഗര, ' വഴുതയ്ക്കാട്‌ ശാന്താബേക്കറിക്കടുത് സീഫുഡ് സ്പെഷൽ... പൊടിമീൻ വറുത്തത്‌, മീന്മുട്ട ഓമ്ലെറ്റ് എന്നിവ ഫെവറൈറ്റ്
45 തിരുവനന്തപുരം ഹോട്ടല്‍ സിന്ദൂര്‍, വഴുതയ്ക്കാട്‌
46 തിരുവനന്തപുരം പഴവങ്ങാടിയിൽ അജന്താ തീയറ്ററിലേക്ക് തിരിയുന്നടത്ത്, അന്നപൂർണ്ണ ഹോട്ടലിന്റെ മുകൾനിലയിൽ ആകാശ് ഹോട്ടല് പൊറോട്ടയും ചിക്കൻ‌ചില്ലിഫ്രൈയും പ്രശസ്തം
47 തിരുവനന്തപുരം കഴക്കൂട്ടം എസ്.ബി.ടിയുടെ പിന്‍‌വശത്ത് മലങ്കര ഹോട്ടല്‍ നല്ല എരിവും പുളിയും സ്വാദുമുള്ള മദ്ധ്യകേരളം ഊണിനു നല്ലതാണ് പാര്‍ക്കിങ് സൗകര്യവുമുണ്ട്.
48 തിരുവനന്തപുരം നാഷണല്‍ ഹോട്ടല്‍,കഴക്കൂട്ടം പോസ്റ്റ് ഓഫീസിനു എതിര്‍വശം
49 തിരുവനന്തപുരം തിരുവനനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനു നേരെ എതിർവശത്ത് ഒരു ദോശക്കട ,
ഹോട്ടലിനു പേരൊന്നും ഇല്ല,എം.ആർ.എഫ് ഷോറൂമിനു നേരെ എതിർവശം ദോശ,പപ്പടം,കിഴങ്ങ് കറി,തക്കാളിക്കറി,ഉപ്പും മുളകും,പപ്പടം,പയർ,തൈര് വട,രസ വട....ദോശ പ്രേമികൾക്ക് പറ്റിയ ഹോട്ടൽ,ദോശ മാത്രമേ കിട്ടൂ രാവിലെയും ഉച്ചക്കും ഒക്കെ പോയാൽ അൽ‌പ്പം വെയ്റ്റ് ചെയ്യേണ്ടി വരും അത്രക്ക് തിരക്കാണു
50 തിരുവനന്തപുരം പാര്‍ക്ക് രാജധാനി,ഉള്ളൂര്‍ ബുഫെ (179/- ഒരാള്‍‌ക്ക്)
51 തിരുവനന്തപുരം ബ്രദേഴ്‌‌സ് ഹോട്ടല്‍ - പേരൂര്‍ക്കട. കവലയില്‍ തന്നെ ബീഫ്‌ കറി
52 തിരുവനന്തപുരം പ്ലാമൂട്. സോണി സര്‍വീസ് സെന്റര്‍ ഇരിക്കുന്ന റോഡില്‍ അവിടുന്ന് സ്വല്‍പം മുന്നോട്ട് പോയാല്‍ വലതുഭാഗത്തായി ഒരു വീട് കടയാക്കി മാറ്റിയത് ഊണും മീനും. നെത്തോലി (കൊഴുവ) പീരയോ വറുത്തതോ ഒക്കെ കിട്ടും.
53 പത്തനംതിട്ട തോംസണ്‍ ഹോട്ടല്‍, മന്നാര്‍ കവല, പരുമല പള്ളിയിലേക്ക് തിരിയുന്ന സ്ഥലം താറാവ് റോസ്റ്റ് & പൊറാട്ട ആറ് മണിയ്ക്കകം താറാവ് കറി തിര്‍ന്നുപോവും
54 പത്തനംതിട്ട എവർഗ്രീൻ ഹോട്ടൽ, ഗാന്ധി പ്രതിമയുടെ അടുത്തായി പോസ്റ്റോഫീസ് റോഡിൽ മട്ടൻ ‌ചാപ്സ്, മട്ടൻ ലിവർ ഫ്രൈ
55 കൊല്ലം കരുനാഗപ്പളളി മോത്തിമഹൽ ഫാമിലി റസ്റ്റോറൻറ്റിൽ( kc centre ൽ) നോർത്തിന്ത്യൻ വിഭവങ്ങളും 20ൽ പരം ബിരിയാണിയും99രൂപയ്ക്ക് നാടൻ ഊണും
56 കൊല്ലം മദേഴ്സ് കിച്ചണ്‍
തിരു.പുരത്തു നിന്നും ആലപ്പുഴയ്ക്ക് പോവുമ്പോള്‍ NH-ല്‍ ഇടതു വശത്ത്, ഡം‍റോയുടെ ഷോറൂം (വലത്ത്) കഴിഞ്ഞ് വരുന്ന റിലയന്‍സ് പമ്പിന്‌ (ഇടത്ത്) തൊട്ടുമുന്‍പ്. (അവിടെയൊരു ആര്യാസും അടുത്തിടെ തുടങ്ങിയിട്ടുണ്ട്.) അപ്പം (വെജ്, മുട്ട, ഇറച്ചി കറികളൊക്കെയുണ്ട് കൂട്ടിന്‌)
57 കൊല്ലം കരുനാഗപ്പള്ളിയില്‍ സ്റ്റാന്റ് നു opposite പുട്ട് കട പുട്ടും ബീഫ് രാത്രി തുറന്നിരിക്കുന്നതായിരിക്കും.
കരുനാഗപ്പള്ളി ഹൈദേഴസ് ദംബിരിയാണി. കിടിലൻ ഭക്ഷണം..മോഡൽ സ്കൂളിന് എതിർവശം
58 കൊല്ലം കരുനാഗപ്പള്ളി - KMML കഴിഞ്ഞ്‌ ഇടപ്പള്ളിക്കോട്ട എന്ന ജം. അവിടെ റഹുമാനിയ ഹോട്ടൽ പത്തിരി, പൊറോട്ട, അപ്പം, മുട്ടക്കറി അടിപൊളി. ഉച്ചയ്ക്ക്‌ നല്ല ബിരിയാനി
59 കൊല്ലം ഹോട്ടല്‍ സിബി, കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റന്‍‌ഡിനു എതിര്‍വശം മീന്‍,കപ്പ
60 കൊല്ലം കൊല്ലത് ചവറയില്‍ N H നു സമീപം .ഉള്ള തട്ടുകട മീന്‍ തലയും ചീനിയും {കപ്പ}
61 കൊല്ലം ആശ്രാമം മൈതാനത്തിനു വടക്കേ അറ്റത് ട്രാഫിക് സ്റ്റേഷന്‍ കഴിഞ്ഞ് ഗവ്:ആയുര്വേദ ആശുപത്രിയുടെ മുന്നില്‍ കള്ള് സോഡയും പാല്‍ സര്‍ബത്തും എപ്പോ ചെന്നാലും അവിടെ ക്യൂ നിന്നലെ രണ്ടും കിട്ടു.! ഒരു smokers കോര്‍ണര്‍ ഉം അവിടെ തന്നെ ഉണ്ട്
62 കൊല്ലം സലാം സ്റ്റോഴ്സ്,വിമല ഹൃദയയ്ക്ക് സമീപം
ചിന്നക്കട പാല്‍ സര്‍ബത്ത്,പാലില്‍ പഞ്ചസാരലായനിയും സബ്‌ജാരിയും ചേര്‍ത്തുണ്ടാക്കുന്നതാണ് ഈ സര്‍ബത്ത്
63 കൊല്ലം സലീം ഹോട്ടല്‍, ചിന്നക്കട, ബീച്ച് റോഡ്,ഓപ്പസിറ്റ് ലെവല്‍ ക്രോസ് മട്ടണ്‍ കറി, മട്ടണ്‍ ബിരിയാണി
64 കൊല്ലം ഫയല്‍‌വാന്‍ ഹോടല്‍, മെയിന്‍ റോഡ് ഊണ്‍, അപ്പം,പൊറോട്ട, നെയ്മീന്‍,മട്ടണ്‍ കറി
65 കൊല്ലം അമ്മാവന്റെ ചായകട,കഞ്ചങ്കാട് കാഷ്യൂ ഫാക്ടറിയുടെ സൈഡില്‍ കൂടി അകതേക്കു പോയി ആദ്യം വരുന്ന റൈറ്റ് എടുത്തു മുന്നോട്ടു പോയാല്‍ വലതുവശത്ത്
പൊറോട്ടയും മുട്ടക്കറിയും
66 കൊല്ലം തിരുമുല്ലവാരം ഷാപ്പിനടുത്ത് മിന്‍ വിഭവങ്ങള്‍ ലഭിക്കുന്ന സ്ഥലമുണ്ട് എല്ലാത്തരം കടല്‍ കായല്‍ ഭക്ഷണങ്ങളും ഓര്‍ഡര്‍ നല്‍കിയാല്‍ മാംസ വിഭവങ്ങളും ഒരുക്കും
67 കൊല്ലം സര്‍ബത്ത് കട, കപ്പലണ്ടി മുക്ക്, ക്രെസന്റ് കാര്‍ പാലസിന്റെ അടുത്ത കട നാരങ്ങ നറുനീണ്ടി സര്‍ബത്ത്
68 കൊല്ലം ഡെല്‍‌ഹി കഫേ, മെയ്ന്‍ റോഡ്,രാധാസ് എജന്‍‌സീസിന്റെ സൈഡിലൂടെ ഉള്ള വഴിയിലൂടെ അകതെക്കു ചെല്ലുമ്പോള്‍ ലെഫ്റ്റ് സൈഡില്‍ വെജ് ഫുഡ്
69 കൊല്ലം എഴുത്താണി ടീ ഷോപ്പ്‍, കേരളപുരം http://www.youtube.com/watch?v=-5hdAsgg36E
70 കൊല്ലം ഭാരത് കഫേ, പുതിയകാവ്, കരുനാഗപ്പള്ളി മട്ടന്‍ കറിയും പൊറോട്ടയും
71 കൊല്ലം കടപ്പാക്കട ദേവലോകം പോത്ത് റോസ്റ്റ്.
72 കൊല്ലം കൊട്ടാരക്കര ആര്യഭവന്‍ (പോറ്റി ഹോട്ടല്‍)
73 കൊല്ലം കൊട്ടാരക്കര റെയില്‍‌വേസ്റ്റേഷനു പരിസരത്തെ തട്ടുകട (രാത്രിയില്‍ മാത്രം) ബീഫ് ഫ്രൈ
74 പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ (ഒലവക്കോട്) നേരെ മുന്‍പില്‍ ഉള്ള "മണീസ് കഫെ അട
75 പാലക്കാട് ഒരു സ്വാമിയുടെ ടീ ഷോപ്പ്,കല്‍പ്പാത്തി ഒരുമാതിരി പെട്ട എല്ലാ എണ്ണ പലഹാരങ്ങളും കിട്ടും.. എല്ലാം നെയ്യില്‍ ഉണ്ടാക്കുന്നത്
76 പാലക്കാട് രാമശേരി- (പാലക്കാടു നിന്നും ഒരു പത്തു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ രാമശേരിക്ക്) ഇഡ്ഡലി സാദാ ഇഡ്ഡലി പോലെ അല്ല... അവിടെ പല വീടുകളിലും ഇതുണ്ടാക്കി പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി വിടുന്നുണ്ട്...കടകളിലേക്കും ഹോട്ടലുകളിലേക്കും...ഒക്കെ
77 പാലക്കാട് കണ്ണപ്പേട്ടന്റെ ചായക്കട, പാലക്കാട്‌ ജില്ലയില്‍, വണ്ടിത്താവളം (തൃശൂര്‍ - പൊള്ളാച്ചി റൂട്ടില്‍) KKMHSS നു എതിര്‍വശത്തു ഇഡ്ഡലി
78 പാലക്കാട് പാലക്കാട്‌ നിന്നും ത്രിശൂര്‍ പോണ വഴി കുതിരാന്‍ കയറ്റം എത്തുന്നതിനു തൊട്ടു മുന്നേ പീച്ചി ഡാമിന്റെ കൈവഴിയായുള്ള പുഴയുടെ കരയില്‍ വാണിയമ്പാറ പാലത്തിനു മുട്ടിയുള്ള ഒരു കറുത്ത് പുക പിടിച്ച വളരെ പഴക്കം തോന്നിക്കുന്ന ചായക്കട കാട മുട്ട, താറാമുട്ട
79 പാലക്കാട് ആലത്തൂർ മെയിൻ റോഡ്‌ ജംക്ഷനിലുള്ള SNR ചിപ്സ്‌ ബനാന ചിപ്സ്‌, ഹലുവ, മറ്റു പല വറുത്ത ഐറ്റംസും, ഉണ്ണിയപ്പം, തുടങ്ങി പലവിധ ഐറ്റംസ്
80 പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിനടുത്ത് മാഞ്ഞൂരാൻ ഹോട്ടൽ ബിരിയാണി
81 പാലക്കാട് യാക്കര പാലത്തിന്റെ അടുത്ത് ഒരു ചെറിയ ഹോട്ടല്‍ മീന്‍
82 പാലക്കാട് പാലക്കാടുനിന്നും ചെര്പുലശ്ശേരി വഴി പോകുമ്പോള്‍ അഴിയന്നൂര്‍ എന്നസ്റൊപ്പില്‍ ഒരു ചെറിയ ചായക്കടയുണ്ട് ദോശ
83 പാലക്കാട് വിത്തുണ്ണി സ്ട്രീറ്റ െകാത്തു െപാേറാട്ട
84 പാലക്കാട് മധുവനം ഷാപ്; മലമ്പുഴയ്ക്കു േപാണ വഴിയില് കാട ഫ്രൈ
85 പാലക്കാട് ഹോട്ടല്‍ നൂര്‍‌ജഹാന്‍,മുനിസിപല്‍ ബസ്‌സ്റ്റാന്‍‌ഡിനു സമീപം,പാലക്കാട് ബിരിയാണി
86 പാലക്കാട് അശോക് ഭവന്‍ വെജ് ഹൊട്ടല്‍,സുല്‍‌താന്‍ പേട്ട് ജന്‍‌ക്ഷനു സമീപം സാമ്പാര്‍ വട
87 പാലക്കാട് സിവില്‍ സ്റ്റേഷനു പിന്നിലെ ചായക്കട ഊണ്, ഫിഷ് ഫ്രൈ
88 പാലക്കാട് വിക്ടൊരിയ കോളേജിനു മുന്‍പിലെ തട്ടുകടകള്‍ പരിപ്പുവട,മുളകു ബജ്ജി, മുട്ട ബജ്ജി, ചമ്മന്തി
89 പാലക്കാട് ചുണ്ണാമ്പുതറ ജങ്ക്ഷനിലെ തട്ടുകടകള്‍ പരിപ്പുവട,മുളകു ബജ്ജി, മുട്ട ബജ്ജി, ചമ്മന്തി
90 പാലക്കാട് ജോസേട്ടൻസ് കഞ്ഞിക്കട, പാലക്കാട് സുൽത്താൻ പേട്ട റോഡിൽ ജോബീസ് മാളിനും അശോക ഹോട്ടലിനും ഇടയ്ക്കുള്ള ഇടവഴിയിൽ കയറിയാൽ കഞ്ഞിക്കടയുടെ ബോർഡ് കാണാം
കഞ്ഞിക്കട കാണണമെങ്കിൽ അതിലേ അകത്തോട്ടു കയറണം കഞ്ഞിക്കു കൂട്ടായിട്ട് സകലമാന സീഫുഡും കിട്ടും
91 ഇടുക്കി തൊടുപുഴ -ഹോട്ടൽ വുഡ്ലാൻസ്(ഒപ്പ് ടവുൺഹാൾ) വെജ് - മസാല ദോശ, നൈറോസ്റ്റ്, ഉഴുന്നുവട.
92 ഇടുക്കി തൊടുപുഴ മൂലമറ്റം റോഡില്‍ പെട്രോള്‍ പമ്പിനു എതിര്‍ വശത്ത് ഒരു ചെറിയ ഹോട്ടല്‍ ഉണ്
93 ഇടുക്കി തൊടുപുഴ ടൌണില്‍ നിന്നും വെങ്ങള്ളൂരിലേക്ക് പോകുമ്പോള്‍ വെങ്ങല്ലൂര്‍ telephone എത്തുന്നതിനു മുന്പ് ഇടതു വശത്ത് ഒരു ടീ ഷോപ്പ് ഉണ്
94 ഇടുക്കി ഇന്ത്യന്‍ ഹോമെലി ഫുഡ്, മൂന്നാര്‍ക്ക് പോകുമ്പോള്‍ അടിമാലി ടൌണില്‍ തന്നെ,കോതമംഗലത്തു നിന്നു വരുമ്പൊ അടിമാലി ബസ് സ്റ്റാന്റിലേക്കു ഇറങ്ങുന്നതിന്റെ തൊട്ടടുത്ത വളവില്‍ ഇടതു വശത്തായി ഒരു മുസ്ലിം പള്ളി ഉണ്ട്. അതിന്റെ എതിര്‍വശത്ത് റോഡില്‍ നിന്ന് താഴെ ഇറങ്ങി ഒരു ഓടിട്ട വീടിന്റെ മുന്നില്‍ ഒരു പന്തല്‍ ഒക്കെ ഇട്ട സംഭവം ആണ് കപ്പ മീന്‍ കറി , അത് പോലെ പിടി - കോഴിക്കറി , പിന്നെ കപ്പ ബിരിയാണി അവരതിനെ ഏഷ്യാട് ennaanu പറയുക തുടങ്ങി നല്ല നാടന്‍ വിഭവങ്ങള്‍
95 ഇടുക്കി ഹോട്ടല്‍ എവെരെസ്റ്റ് ഉണങ്ങിയ വറത്ത്
96 ഇടുക്കി മൂന്നാറില്‍ ഗാന്ധി പ്രതിമയുടെ പുറകുവശത്തുള്ള ആര്യഭവന്‍ വെജിറ്റേറിയന്‍ ഹോട്ടല്‍
97 ഇടുക്കി പുതിയമൂന്നാറിലെ ബസ് സ്റ്റോപ്പിനടുത്തായി ചെറീയ ഉന്തു വണ്ടികളില്‍ പല തരത്തിലുള്ള ബജ്ജികള്‍ വൈകുന്നേരം ആയാല്‍
98 ഇടുക്കി കോതമംഗലം അടിമാലി റോഡില്‍ ( NH - 49) നേര്യമംഗലം കാടു കഴിയുമ്പോള്‍ പത്താം മൈല്‍ എന്നൊരു സ്ഥലത്ത് ഷാപ്പ് ല്ലാ തരത്തിലുമുള്ള ഇറച്ചിക്കറികളും മോശമല്ലാത്ത നിലവാരമുള്ള മീന്‍ കറികളും ഫാമിലി ആയി കഴിക്കാനുള്ള സൌകര്യം ഉണ്ട്
99 കോട്ടയം കരിമ്പിന്‍കാല ഷാപ്പ്,
ചങ്ങനാശ്ശേരി കോട്ടയം റൂട്ട് കരിമീന്‍ ഫ്രൈ. (നൂറ്റി അമ്പത് രൂപ) ഇലയില്‍ വെച്ച് ഫ്രൈ ചെയ്തതാണ്.കിടിലന്‍ സാധനം.ഒപ്പം കപ്പയും വാങ്ങണം. വെളിയില്‍ ഉള്ള കുടിലുകളില്‍ ഒറ്റയ്ക്ക് അല്ലെങ്കില്‍ കൂട്ടുകാരോടൊത്ത് പോവുന്നെങ്കില്‍ ഇരിക്കുക.ഭാര്യ കൂടെയുണ്ടെങ്കില്‍ അകത്ത് എ.സി.റൂം ഉണ്ട്.അവിടെ ഇരുന്നു കഴിക്കുക. നല്ല വിശപ്പുണ്ടേങ്കില്‍ അവിടുത്തെ ഡക്ക് കറിയും ഫിഷ് മോളിയും കൂടെ കഴിക്കുക.
എന്ത് കഴിച്ചാലും കഴിച്ചില്ലെങ്കിലും അവിടുത്തെ കരിമീന്‍ ഫ്രൈ കഴിക്കാന്‍ മറക്കരുത്.
ജീവിതത്തില്‍ ഒരനുഭവം ആണത്.കള്ള് കുഴപ്പമില്ല.കുടത്തില്‍ ആണ് കിട്ടുന്നത് കരിമ്പിൻ‌കാല തറവാട്ടുകാർ നടത്തിയിരുന്ന ഷാപ്പല്ല ഇപ്പൊ നിലവിലുള്ളത്. അവർക്കിപ്പൊ ഷാപ്പില്ല. ഹോട്ടൽ മാത്രമെയുള്ളൂ. പഴയ കരിമ്പിൻ‌കാല നിന്നിരുന്ന ഭാഗം ഇപ്പോ കരിമ്പിൻ‌കാല ഷാപ്പ് നടത്തുന്നവർ വാങ്ങി അതിനു കരിമ്പിൻ‌കാല എന്ന് പേരിട്ട് പഴയ ഷാപ്പിന്റെ നല്ല പേരുപയോഗിച്ച് നടത്തുന്നു.കോട്ടയം ഭാഗത്തുന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുംപ്പോ ആദ്യം കാണുന്നത് ഡ്യൂപ്ലി കരിമ്പിങ്കാലയും അവിടൂന്ന് ഒരു കിമീറ്റർ മാറീയാൽ കാണുന്ന ഹോട്ടൽ ഒറിജിനൽ കരി‌മ്പിൻ കാലയുമാവുന്നു
100 കോട്ടയം ട്രിവാന്‍ഡ്രം ചിക്കന്‍ കോര്‍ണര്‍ പൊരിച്ച കോഴീം ചപ്പാത്തീം നാരങ്ങ വെള്ളവും
101 കോട്ടയം ചങ്ങനാശേരിക്ക് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ റൂട്ടില്‍ ( ഒന്നാംപാലം ബസ്സ്‌ സ്റ്റോപ്പ്‌ ) അമ്പാടി ഷാപ്പ് ഉച്ചക്കത്തെ ഊണ് മുതല്‍ എല്ലാ സാധനവും
102 കോട്ടയം ചങ്ങനാശ്ശേരീല്‍ നിന്ന് ഒരു പ്രൈവറ്റ് ബോട്ട് എടുക്കുക നേരെ ആര്‍ ബ്ലോക്കിന് വച്ച് പിടിക്കുക . അവിടെ എത്തുന്ന വരെയുള്ള വഴി ചിലവിനു ബോട്ട് ജട്ടിയിലേക്ക് തിരിയും മുന്നേ വലത്തോട്ട് ഉള്ള വഴിയില്‍ ‘വണ്ടി പേട്ട ഷപ്പില്‍’ നിന്നുഒരു നാലു കുടം കരുതിക്കോ,ആര്‍ ബ്ലോക് എത്തിയാല്‍ പറയുന്ന സാധനം കിട്ടും താറാവ് കൊഞ്ച് ഞണ്ട് കപ്പ കക്കയിറച്ചി ഷാപ്പ് ഐറ്റം‌സ്
103 കോട്ടയം മുല്ലപ്പന്തല്‍, വൈക്കം-കാഞ്ഞിരമറ്റം റോഡ് കരിമീന്‍ കറി, കരിമീന്‍ ഫ്രൈ, പോത്തിറച്ചി ഫ്രൈ, താറാവ് ചാപ്സ്. പന്നി ചാപ്സ്, പന്നി ഫ്രൈ. കാട ഫ്രൈ. മുയല്‍ റോസ്റ്റ്, ആമ, കൂന്തല്‍, ഞണ്ട് റോസ്റ്റ്
104 കോട്ടയം ചേര്‍ത്തലയില്‍ നിന്നും തണ്ണീര്‍മുക്കം ബണ്ട് വഴി കൈപ്പുഴമുട്ട് ഭാഗത്തേക്ക് പോവുമ്പോള്‍ (വൈക്കം - കൈപ്പുഴമുട്ട് -കോട്ടയം റൂട്ടില്‍ തന്നെ ) അച്ചിനകം, തറവാട് എന്ന രണ്ടു ഷാപ്പുകള്‍ ഉണ്ട് വിവിധ തരം കറികള്‍ ഫാമിലി കള്ളുഷാപ്പ്
105 എറണാകുളം മൂവാറ്റുപുഴ നാനാ ഹോട്ടല്, കച്ചേരിതാഴത്ത് ചിരട്ടപുട്ട് ബീഫ് കറി
106 എറണാകുളം മൂവാറ്റുപുഴ നൂറ്റി മുപ്പതു കവലയിലെ ഷാപ്പ്‌ പന്നി കറി
107 എറണാകുളം മൂവാറ്റുപുഴ ഹോട്ടൾ ധന്യാ (വെള്ളൂർകുന്നം) ഊണു, മീൻ കറി, പൊറോട്ട, മട്ടൻ ചാപ്സ്, ഇടിയപ്പം.
108 എറണാകുളം മൂവാറ്റുപുഴ ഹോട്ടൽ നന്ദനം (വെള്ളൂർകുന്നം) ഊണു, കൊഴുവ പൊരിച്ചതു, പായസം
109 എറണാകുളം മൂവാറ്റുപുഴ, ഹോട്ടൽ കോഫി ബ്രവുൺ‌(കച്ചേരിതാഴം) നോൺ വെജ് - ബിരിയാണി, ചൈനീസ്, പൊറോട്ട, ഇൻഡ്യൻ etc
110 എറണാകുളം മൂവാറ്റുപുഴ,ഹോട്ടൽ സഹാരി(വാഴപ്പിള്ളി, MC റോഡ്, മുവാറ്റുപുഴയിൽ നിന്നു 3 കി മി ബിരിയാണി (മട്ടൺ, ചിക്കൻ, ബീഫ്, മീൻ), ചൈനീസ്, ഇൻഡ്യൻ
111 എറണാകുളം ഹോട്ടൽ അമൃത- മൂവാറ്റുപുഴ-യിൽ നിന്നും എറുണാകുളം പോകുന്ന വഴിയിൽ (5 കി മി from Nehru park) കടൽ വിഭവങ്ങൾ - കരിമീൻ, കൂന്തൽ, ചെമീൻ, കക്ക, ഞണ്ട്, കൂടാതെ താറാവു, കോഴി,ബീഫ്
112 എറണാകുളം ആനിക്കാട് കള്ള് ഷാപ്പ്‌, മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയ്ക്ക് പോകുന്ന വഴി
113 എറണാകുളം എറണാകുളത്ത് പഴയ പ്രസിഡന്‍സി ഹോട്ടലിനടുത്ത് ചെറിയൊരു ചായ്പില്‍ മീൻ ഐറ്റംസും ഊണും
114 എറണാകുളം ആലുവ- ഹോട്ടൽ റോയൽ(ബാങ്ക് കവല), ഫ്രൈഡ് റൈസ്, ചിക്കൻ, ഷവർമ്മ, ബിരിയാണി, നെയ്ച്ചോർ, ബീഫ്, മട്ടൻ, ബേക്കറി
115 എറണാകുളം ആലുവ-ഹോട്ടൽ ഗ്രാന്റ് (പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന്റെ അടുത്ത്) നെയ്ചോർ, പത്തിരി , ബീഫ് , ബിരിയാണി
116 എറണാകുളം പെരുമ്പാവൂർ -മൈത്രി തട്ട് കട(കാലടി കവല) നയ്ചോർ, ബീഫ്, ബിരിയാണി(ചിക്കൻ, ബീഫ്, ചെമ്മീൻ) 5 മണി മുതൽ 11 മണി വരെ.
117 എറണാകുളം പെരുമ്പാവൂർ - ഹോട്ടൽ അപ്സരാ(കാലടി കവല) ആട് ലിവർ + വെള്ളയപ്പം, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി
118 എറണാകുളം പെരുമ്പാവൂർ- ഹോട്ടൽ സഫയ്‌ർ(സീമാസിന്റെ അടുത്ത്) ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി
119 എറണാകുളം പെരുമ്പാവൂർ- ഹോട്ടൽ റോയൽ ബേക്കേസ്(മക്ക മസ്ജിദ് അടുത്ത്) ഫ്രൈഡ് റൈസ്, ചിക്കൻ, ഷവർമ്മ, ബിരിയാണി, നെയ്ച്ചോർ, ബീഫ്, മട്ടൻ, ബേക്കറി
120 എറണാകുളം പെരുമ്പാവൂർ-ഹോട്ടൽ ശരവണാ ഭവൻ(ടൗണ്‍ ജുമാ മസ്ജിദിന്റെ ഓപ്പസിറ്റ്) വെജിറ്റേറിയൻ - മസാല ദോശ, നൈ റോസ്റ്റ്, പൂരി മസാല, ചായ, വട
121 എറണാകുളം എറണാകുളം ബ്രോഡ്വേയിലെ പഞ്ചാബിഹൌസ് പഞ്ചാബി നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍
122 എറണാകുളം എറണാകുളം ഷെനായിസ് ജങ്ക്ഷനിലെ ഹോട്ടല്‍ ബുഹാരി ബീഫ് ഡ്രൈ ഫ്രൈ യും ചെമ്മീന്‍ മസാലയും
123 എറണാകുളം മലബാര്‍ റെസ്ടോരന്റ് , ഇടപ്പള്ളി ടോല്‍ ജങ്ക്ഷനില്‍ തന്നെ ചിരട്ട പുട്ട്, കോഴി , താറാവ്, ആട്, മാട്, തരാ തരത്തിലെ മീന്‍ വിഭവങ്ങള്‍, കല്ലുമ്മക്കായ (എറണാകുളം ഭാഗത്ത്‌ അധികം സ്ഥലങ്ങളില്‍ സുലഭമല്ല ഈ കല്ലുമ്മക്കായ) എന്നിങ്ങനെ പല നോണ്‍ വെജ് വിഭവങ്ങളും
124 എറണാകുളം ഏറണാകുളം പുല്ലേപടി അടുത്ത് (സീ പീ ഉമ്മര്‍ റോഡ്‌ ) ഹോട്ടല്‍ സെഹിയോന്‍ മീന്‍ മുട്ട,മീന്‍ പറ്റിച്ചത്
125 എറണാകുളം കായിക്കാസ്‌ ഹോട്ടല്‍ ബിരിയാണി
126 എറണാകുളം കൊങ്ങിണിയുടെ കട,
തുറവൂര്‍ ജങ്ഷന്‍,
ആലപ്പുഴ എറണാകുളം ഹൈവേയില്‍ ദോശയും ചമ്മന്തിയും രസവടയും
127 എറണാകുളം മുല്ലപ്പന്തല്,തൃപ്പൂണിത്തുറ മുയല്‍ റോസ്റ്റ് & ഞണ്ട് കറി
128 എറണാകുളം പൈ ബ്രദേര്‍സിന്റെ പൈ തട്ട് കട 30 തരം ദോശ
129 എറണാകുളം റപ്പായിയുടെ തട്ടുകട ,പാലാരിവട്ടം- ആലപ്പാട്ടിനടുത്ത്, പൊറോട്ട, ചിക്കൻഫ്രൈ റപ്പായീസ് തട്ടിന്‍പുറം എന്നാ പേരില്‍ അവരുടെ ബ്രാഞ്ച് പലരിവട്ടോം റൌണ്ടില്‍
130 എറണാകുളം മറൈന്‍ ഡ്രൈവിനു അടുത്തുള്ള ബിംബീസ്
131 എറണാകുളം ഹോട്ടൽ ആര്യാസ് (ഹൈകോർട്ട് junction) വെജ് - സ്പെഷ്യൽ മീൽസ് (ഉച്ചക്ക്), മസാല ദോശ, എല്ലാ വെജ് വിഭവങ്ങളും
132 എറണാകുളം ഹോട്ടൽ റഹ്മാനിയ, കലൂർ ടെണ്ടർ ചിക്കനും ചപ്പാത്തിയും, നാരങ്ങ വെള്ളം,കയ്പ്പുള്ള നാരങ്ങ അച്ചാർ കേത്തൽ ചിക്കന്റെ - റഹ്മാനിയ തിരുവനന്തപുരം branch
133 എറണാകുളം ഹൊട്ടല്‍ ആര്യ, കാക്കനാട് ബസ്‌സ്റ്റാന്‍‌ഡില്‍, കോ-ഓപ് ഹോസ്പിറ്റലിന് എതിര്‍‌വശം മീല്‍‌സ്, കപ്പ,മീന്‍‌കറി
134 എറണാകുളം കൊച്ചി പട്ടിമറ്റം ജങ്ക്ഷനിലെ കള്ളുഷാപ്പ്, കോലഞ്ചേരിക്കു പൊകുന്ന റോഡിന്റെ തുടക്കത്തില്‍ തന്നെ ചെമെമെന്‍ ഫ്രൈ, അയല ഫ്രൈ, ലിവര്‍ ഫ്രൈ, കപ്പ
135 എറണാകുളം ‘പിക്ക് ആന്‍‌ഡ് ബൈറ്റ് , ‘കൊച്ചി വൈറ്റില-ഇടപ്പള്ളി ബൈപാസില്‍ മെഡ

28/12/2015

''ഉപ്പുമാങ്ങ '' എന്ന എന്‍റെ ഈ പേജില്‍ ഏറ്റവും കൂടുതല്‍ പേര്‍ ട്രൈ ചെയ്ത കുറച്ചു റെസിപികള്‍ ഒരുമിച്ചു ഷെയര്‍ ചെയ്യുന്നു.
മോര് കറി,അമ്മയുടെ മീന്‍ കറി ,ചിക്കന്‍ തോരന്‍, ചിക്കന്‍ ബിരിയാണി , , നാടന്‍മുട്ടക്കറി,ചിക്കന്‍ഫ്രൈഡ് റൈസ്

23/12/2015

CHINESE CHICKEN CORN SOUP
INGREDENTS :
8-10 cups chicken stock
1 lb chicken breast fillet boneless
1 canned corn kernels
1 tablespoon cornflour (cornstarch)or as required
1/2 cup vinegar
2 tablespoons light soy sauce
2 eggs beaten
2 tbsp green pepper finely sliced 2 2 2 tbsp carrot finely grind
2 green cabbage finely grind
Method :
Bring the stock to the boil in a large saucepan .
Add chicken breast fillet to the stock, boiled it for few minutes then turn off the stove and cover the pain with a lid for 15 minutes.
Remove chicken breast from the stock and leave to cool for a few minutes then shred.
Add corn , vinegar and veggies to stock and bring to the boil over a medium heat.
Combine soy sauce and cornflour into a paste then stir into the soup to thicken slightly.
Add shredded chicken to soup.
Slowly pour beaten eggs into the soup in a steady stream, stirring constantly with a fork.
Serve topped with the some drop of soy sauce & hot sauce

23/12/2015
23/12/2015

Best chicken food from Trivandrum

Chicken Joint

23/12/2015

One of the nice hotel from Kollam

A simple diner, Fayalwan Hotel serves delicious and flavorful food.

23/12/2015
പുട്ടും കടലക്കറിയും.സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍‍ വളരെ ചുരുക്കമാണെന്നുവേണം കരുതാന്‍‍. ആവശ്യമുള്ള സ...
23/12/2015

പുട്ടും കടലക്കറിയും.
സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍‍ വളരെ ചുരുക്കമാണെന്നുവേണം കരുതാന്‍‍.
ആവശ്യമുള്ള സാധനങ്ങള്‍
1.ഗോതമ്പ് പൊടി - ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
2.ഉപ്പ് - ആവശ്യത്തിനു
3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
4.വെള്ളം - ആവശ്യത്തിന്
5.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
6.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് )
7.കടുക് - ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
9.മുളകുപൊടി - അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
10.പച്ചമുളക് - 2 എണ്ണം
11.മഞ്ഞള്‍പ്പൊടി - അര റ്റിസ്പൂണ്‍
12.കറിവേപ്പില – 2 കതിര്‍പ്പ്
ഉണ്ടാക്കേണ്ട വിധം
പുട്ട്
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. പതിനഞ്ചുമിനിട്ട് വെറുതെ വെക്കുക. അവനവിടെയിരുന്ന് വിശ്രമിക്കട്ടെ. (ഇനി കട്ടകെട്ടുകയാണെങ്കില്‍ അവനെയെടുത്ത് ഗ്രൈന്‍ഡറില്‍ പത്തുസെക്കന്റ് കറക്കിയാല്‍ മതി. സംഗതി കുശാലന്‍). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.
കടലക്കറി
കുക്കറില്‍ ആ‍വശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. ( പാചകക്കാരന്‍ വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കര്‍ വിസില്‍ അടിച്ചില്ലെങ്കില്‍ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാന്‍ ‍ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും.
ഒരു ചീനച്ചട്ടി (അമേരിക്കന്‍ ചട്ടി പറ്റില്ല. വേണമെങ്കില്‍ ഇറാക്ക് ചട്ടിയാവാം) അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താല്‍ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക. പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി

21/12/2015

Address

Thiruvananthapuram
695101

Website

Alerts

Be the first to know and let us send you an email when Restaurants in Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share