23/01/2023
കുടുബശ്രീ ഹോട്ടൽ വിജയകരമായി 15 വർഷം പൂർത്തീകരിച്ചിരിക്കുന്നു........ ഇന്നേ വരെ ഞങ്ങളുടെ വിജയത്തിന് കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു കൊള്ളുന്നു.....
- ഒരു ചെറിയ വരുമാന മാർഗ്ഗത്തിനു വേണ്ടി തുടങ്ങിയ ഹോട്ടൽ ഇന്ന് അക്കികാവ് ബൈപാസ് റോഡിലെ തന്നെ മികുവുറ്റ ഹോട്ടലുകളിൽ ഒന്നായി മാറി...പലയിടത്തും പഴകിയതും മോശം ഭക്ഷണവും കൊടുക്കുമ്പോൾ ഞങ്ങൾ ഇവിടെ വീട്ടിലുകൊടുക്കുന്ന അതെ സ്വദോടെ ഭക്ഷണം വിളമ്പി..... സ്ഥിരം കസ്റ്റമേഴ്സ് ആയ റോയൽ കോളേജ് ലെ വിദ്യാർത്ഥികൾ ക്ക് ഊണിനു പോലും കുറഞ്ഞ വില യിൽ നൽകി പോന്നു...ഒരു മലയാളിയുടെ വീട്ടിൽ ഉണ്ടാകുന്ന ഊണ്, അതും നാട്ടിൽ കിട്ടാവുന്ന _നാടൻ_ സാധങ്ങൾ വെച്ച് കൊണ്ട് തന്നെ.മുതിര ഉപ്പേരി, ഇടിച്ചക്ക തോരൻ, മത്തങ്ങാ പയർ കറി, ചീര ഉപ്പേരി, അങ്ങനെ വീട്ടിൽ കഴിക്കുന്ന പല കറികളും മറ്റും ആണ് ഈ കാലം വരെ ഹോട്ടലിൽ കൊടുത്തിട്ടുള്ളത്. പലപോഴും കോഴി ബിരിയാണിയും മട്ടൻ ബിരിയാണിയും പലരും ഇടക്കെങ്കിൽ കഴിക്കാൻ ഉണ്ടോ എന്ന് ചോദിച്ചിട്ടുണ്ടെകിലും അപ്പോഴും കൂടുതൽ demad ഉണ്ടായത് നാടൻ ഉഊണിനു തന്നെ ആണ്..... കാലത്ത് 6മണിയോടെ തുറക്കുന്ന ഹോട്ടൽ ചായയും ബ്രേക്ക് ഫാസ്റ്റും കൊണ്ട് കൊടുത്ത് ദിവസം ആരഭിക്കും. ദോശ, മസാല ദോശ, നെയ് റോസ്‌റ്, ഇഡലി, പൂരി, ചപ്പാത്തി, പൊറാട്ട, അങ്ങനെ പല ബ്രേക്ക് ഫാസ്റ്റ് മെനുകളും, പഴം പൊരി, ഉള്ളിവട, സുഖിയൻ, ബോണ്ട, കായ ബജി, മുട്ട ബജ്ജി, അങ്ങനെ പല കടികളും ആയി സ്വദോടെ ചൂടോടെ കസ്റ്റമേഴ്സ് നു കൊടുത്തു വരുന്നു......വിശേഷ ദിവസങ്ങളിൽ പായസവും മധുരവും വരുന്നവർക്ക് കൊടുത്തു വരുന്നു.. സ്ത്രീകൾ മാത്രം ആണ് ഭക്ഷണം വെക്കാനും നടത്തിപ്പിനും എല്ലാം മുൻ കൈ എടുത്ത് ഇവിടെ നിൽക്കുന്നത്. കാലത്ത് 6 മണിക്ക് തുറന്നിട്ട് വൈകീട്ട് 4 മണി 5 മണി വരെ ആകുമ്പോഴേക്കും ക്ലീനിങ്ങും മറ്റും കഴിഞ്ഞ് ഹോട്ടൽ അടക്കാൻ ഒരുങ്ങും..... ഞായറാഴച്ചകളിൽ അവധിയും. അങ്ങനെ അങ്ങനെ നീണ്ട 15വർഷത്തെ ഒരു കൂട്ടായ പ്രവർത്തനത്തിന്റെ സംരഭം........ ഞങ്ങളുടെ ഹോട്ടൽ..... ചേച്ചി മാരുടെ ഹോട്ടൽ....ഇനിയും മുന്നോട്ട് പോവാൻ കഴിയട്ടെ..... ആത്മാർത്ഥ യോടെ, ആത്മവിശ്വാസത്തോടെ ഇനിയും നാലുപേർ.....
-കമല മണികണ്ഠൻ
-ഉഷ ദിലീപ്
-പ്രമീള രവി
-ലിജി അനീ .......