18/07/2024
പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള റോപ്‌വേ സംവിധാനത്തിന് ഉടൻ അനുമതി ലഭിക്കും. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടന്‍ ഉണ്ടാകും. പമ്പ ഹില്‍ടോപ്പില്‍നിന്ന് സന്നിധാനത്തേക്ക് 2.7 കി.മീറ്റര്‍ വരുന്നതാണ് റോപ്‌വേ. പരാതിരഹിതമായ തീർഥാടന കാലമാണ് സർക്കാരും ദേവസ്വം ബോർഡും ലക്ഷ്യമിടുന്നത്. മുൻകൂട്ടി തന്നെ അവലോകനയോഗങ്ങൾ തുടങ്ങി മുന്നൊരുക്കങ്ങൾ നടത്തും. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വകുപ്പ് മേധാവികളുടെയും യോഗം ചേരും. തുടര്‍ന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗവും നടക്കും. വാഹന പാർക്കിങ്ങിന് നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. നിലവില്‍ എണ്ണായിരം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കും. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കും.
സ. വി എൻ വാസവൻ
ദേവസ്വം വകുപ്പ് മന്ത്രി