10/09/2025
പ്രിയരേ, ഓണാവധിക്ക് ശേഷം ഇന്നലെ മുതല്‍ (09/09/2025) ദമ്മാം ഫുഡ് കോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
കടയ്ക്കല്‍ പാരിപ്പള്ളി റോഡില്‍ കൈതോടിന് സമീപം കൊപ്പം ജംഗ്ഷനില്‍ ആണ് ഈ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. ചെറിയൊരു സംരംഭമാണ്. നിലവില്‍ ഉച്ചക്ക് മാത്രമാണ് ഫുഡ് ഉള്ളത്. ഊണും ബിരിയാണിയും ആണ് പ്രധാന വിഭവങ്ങള്‍.
വൈകുന്നേരങ്ങളില്‍ നാടന്‍ പാലിന്റെ ചായയും എന്തെങ്കിലും ചെറു കടികളും ഉണ്ടാകും. കൊടുക്കുന്നിടത്തോളം
വൃത്തിയുള്ള നല്ല ഭക്ഷണം വിളമ്പുക എന്നതാണ് ഞങ്ങളുടെ രീതി.
കുന്നോളം ഒന്നും ഉണ്ടാക്കാറില്ല. ഒരു പത്തമ്പത് പേര്‍ക്കുള്ള ആഹാരം തയ്യാറാക്കും. സ്ഥിരം വരുന്ന കുറച്ച് തൊഴിലാളികളും യാത്രക്കാരും അഭ്യൂദയകാംഷികളായ കുറച്ച് നാട്ടുകാരും ആണ് ഞങ്ങളുടെ പ്രധാന കസ്റ്റമേര്‍സ്. ഒരിക്കല്‍ വന്നവര്‍ തന്നെ വീണ്ടും വീണ്ടും വരുന്നതും ഞങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നതും കേള്‍ക്കുമ്പോള്‍ മനസ്സിന് ഒരു വല്ലാത്ത സന്തോഷമാണ്.
കെട്ട്യോളും ഞാനും കാക്കച്ചിയും പിന്നെ ഒരു ചേച്ചിയും ആണ് ആകെയുള്ള സ്റ്റാഫുകള്‍.
DAMMAM FOOD COURT
KOPPATHIL,KAITHODU
NILAMEL KOLLAM
7356048656